Monday, November 12th, 2018

തിരൂരില്‍ കല്ലുകൊണ്ട് അടിയേറ്റ് ചുമട്ടുതൊഴിലാളി മരിച്ചു

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവി ജോലിക്ക് ശേഷം രാത്രി സമീപത്തെ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്നു.

Published On:Jun 1, 2018 | 9:55 am

മലപ്പുറം: തിരൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ സെയ്തലവി(50)യാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവി ജോലിക്ക് ശേഷം രാത്രി സമീപത്തെ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്നു. രാത്രി ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോള്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു സെയ്തലവി. ഉടന്‍ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പരിസരത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തിട്ടുണ്ട്.
മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ ഈ പരസരത്ത് ഇത്തരത്തിലൊരു കല്ല് കവറിലിട്ട് കൊണ്ട് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ തന്നെയാവാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെയും നിഗമനം. എന്തെങ്കിലും വാക്കുതര്‍ക്കത്തിന്റെ പേരില്‍ സെയ്തലവിയെ രാത്രിയില്‍ ആക്രമിച്ചതാകാമെന്നും കരുതുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    7 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    11 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    11 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    12 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    12 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    12 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍