Monday, July 15th, 2019

പാറമടയിലെ ജോലിക്കാരനെ മദ്യ ലഹരിയില്‍ കല്ല്‌കൊണ്ട് അടിച്ച് കൊന്നു

പാലക്കാട്: മുതലമട പാറമടയിലെ ജോലിക്കാരനെ മദ്യ ലഹരിയില്‍ കല്ല്‌കൊണ്ട് അടിച്ച് കൊന്നു. സംസാര ശേഷിയില്ലാത്ത യുവാവ് അറസ്റ്റിലായി. ചുള്ളിയാര്‍ഡാം മിനുക്കംപാറയില്‍ കോളനിയില്‍ താമസിക്കുന്ന പൊള്ളാച്ചി കിണത്ത്കടവ് സ്വദേശി പൊങ്കാലി(60)യാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേലേകുണ്ടലക്കൊളുമ്പ് കോളനിയില്‍ ശെല്‍വന്‍(27)അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പോലീസ് പറയുന്നത് പാറമടയില്‍ പണി ഇല്ലാത്തതിനാല്‍ ഉടമയില്‍ നിന്നും 500 രൂപ വാങ്ങിയ പൊങ്കാലി വൈകിട്ടോടെ മിനുക്കംപാറ ഐബി മേട്ടിലിരുന്നു മദ്യപിച്ചിരുന്നു. ഇതിന് അടുത്തായി ശെല്‍വനും മദ്യപിക്കുന്നുണ്ടായിരുന്നു. രാത്രി ഒന്‍പതരയോടെ ശെല്‍വന്‍ കിടക്കുകയായിരുന്ന … Continue reading "പാറമടയിലെ ജോലിക്കാരനെ മദ്യ ലഹരിയില്‍ കല്ല്‌കൊണ്ട് അടിച്ച് കൊന്നു"

Published On:May 3, 2018 | 8:06 am

പാലക്കാട്: മുതലമട പാറമടയിലെ ജോലിക്കാരനെ മദ്യ ലഹരിയില്‍ കല്ല്‌കൊണ്ട് അടിച്ച് കൊന്നു. സംസാര ശേഷിയില്ലാത്ത യുവാവ് അറസ്റ്റിലായി. ചുള്ളിയാര്‍ഡാം മിനുക്കംപാറയില്‍ കോളനിയില്‍ താമസിക്കുന്ന പൊള്ളാച്ചി കിണത്ത്കടവ് സ്വദേശി പൊങ്കാലി(60)യാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേലേകുണ്ടലക്കൊളുമ്പ് കോളനിയില്‍ ശെല്‍വന്‍(27)അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പോലീസ് പറയുന്നത് പാറമടയില്‍ പണി ഇല്ലാത്തതിനാല്‍ ഉടമയില്‍ നിന്നും 500 രൂപ വാങ്ങിയ പൊങ്കാലി വൈകിട്ടോടെ മിനുക്കംപാറ ഐബി മേട്ടിലിരുന്നു മദ്യപിച്ചിരുന്നു. ഇതിന് അടുത്തായി ശെല്‍വനും മദ്യപിക്കുന്നുണ്ടായിരുന്നു. രാത്രി ഒന്‍പതരയോടെ ശെല്‍വന്‍ കിടക്കുകയായിരുന്ന പൊങ്കാലിയുടെ പോക്കറ്റില്‍ നിന്നും പണം എടുക്കാന്‍ ശ്രമിച്ചത് തിരിച്ചറിഞ്ഞ പൊങ്കാലി ശെല്‍വനെ തള്ളി. പാറയിലേക്ക് വീണ ഇയാള്‍ സമീപത്തെ വേപ്പ് മരത്തിലെ കൊമ്പ് ഒടിച്ചു പൊങ്കാലിയെ അടിച്ചു വീഴ്ത്തുകയം ശേഷം വലിയ കല്ല് എടുത്തു തലയിലേക്കടിക്കുകയായിരുന്നു. മൃതദേഹം കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് രാത്രി ഈ പ്രദേശത്ത് ഉണ്ടായിരുന്നവരെ കുറിച്ചു വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു ശെല്‍വനിലേക്കെത്തുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ