Tuesday, September 18th, 2018

ഭര്‍തൃമതിയുടെ മരണം കൊലപാതകം; യുവാവ് അറസ്റ്റില്‍

തിങ്കളാഴ്ചയാണ് വീട്ടിനടുത്തുള്ള തോട്ടില്‍ റീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Published On:Aug 16, 2017 | 1:59 pm

തലശ്ശേരി: മേക്കുന്ന് മത്തിപറമ്പിലെ ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജ(36)യുടെ മരണം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മണിപറമ്പിലെ വലിയകാട്ടില്‍ ഖാലിദിന്റെ മകന്‍ അന്‍സാറിനെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് വീട്ടിനടുത്തുള്ള കൈത്തോട്ടില്‍ റീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
നടന്നുവരികയായിരുന്ന റീജയെ വാഴത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊല. റീജ മരിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന നാല് പവന്‍ താലിമാലയും കവര്‍ന്ന ശേഷം ജഡം തോട്ടില്‍ തള്ളുകയാണ് ഉണ്ടായത്. കവര്‍ച്ച നടത്തിയ ആഭരണം പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പും പ്രതി റീജയെ ശല്യപ്പെടുത്തിയതായും സൂചനയുണ്ട്. വിദേശത്തായിരുന്ന പ്രതി ഇപ്പോള്‍ ബംഗലുരുവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തുവരികയാണ്. കഴിഞ്ഞ പെരുന്നാളിന് നാട്ടില്‍ വന്നശേഷം ജോലിക്ക് പോയിരുന്നില്ല.
പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണ പിള്ളയാണ് റീജയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പ്രതിയെ ഇന്നലെ പെരിങ്ങത്തൂരില്‍ വെച്ച് പാനൂര്‍ സി ഐ എം കെ സജീവന്‍, ചൊക്ലി എസ് ഐ ഫായിസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം പ്രതിയെ വിശദമായി ചോദ്യംചെയ്തു. നേരത്തെ അന്‍സാര്‍ റീജയോട് അപമര്യാദയായി പെരുമാറിയതായി റീജ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വിവരമാണ് പ്രതിയെ കുടുക്കിയത്. കൊലക്ക് മുമ്പ് റീജയെ ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്്.

 

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  5 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  6 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  9 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  10 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  13 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  13 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍