Friday, February 22nd, 2019

പീഡനക്കേസില്‍ മിസ്റ്റര്‍ ഏഷ്യ ജേതാവ് അറസ്റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയെ കഴിഞ്ഞ ദിവസം കോട്ടയത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു

Published On:Sep 2, 2018 | 8:51 am

കോട്ടയം: യുവതിയെ ഹോട്ടല്‍മുറിയില്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാറിനെ അറസ്റ്റുചെയ്തു.
ശരീരസൗന്ദര്യ മല്‍സരത്തില്‍ മുമ്പ് മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയിട്ടുള്ളതാണ് മുരളി. ശനിയാഴ്ച കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
കോട്ടയം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഡനത്തിനിരയായത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് യുവതിയെ കഴിഞ്ഞ ദിവസം കോട്ടയത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. അമിത രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് യുവതിയെ പ്രതി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാളുമായി പരിചയത്തിലായിരുന്ന തന്നെ കോട്ടയത്തെ ഹോട്ടലില്‍ ചായകുടിക്കാനെന്ന കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ മൊഴി.

LIVE NEWS - ONLINE

  • 1
    10 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 2
    14 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 3
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 4
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 6
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 7
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 8
    22 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 9
    22 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി