തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി മാറിയ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച. ബന്ധുക്കളൊന്നും അധികമില്ലാത്ത വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ചലച്ചിത്ര മോഹവുമായി ചെറുപ്പത്തിലേ അലഞ്ഞുതിരിഞ്ഞ വേണുവിന് ഒടുവില്‍ ചലച്ചിത്ര പരിപാടിയായ മുന്‍ഷിയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം മുന്‍ഷിയിലൂടെ വേണു തിളങ്ങി. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയില്‍ തുടക്കം. … Continue reading "നടന് മുന്‍ഷി വേണു അന്തരിച്ചു"