Wednesday, June 19th, 2019

മൂന്നാര്‍ കുരങ്ങിണിയില്‍ ട്രക്കിങ്ങിന് വീണ്ടും നിരോധനം

ഏപ്രില്‍ 15 വരെയാണ് ട്രക്കിങ് നിരോധിച്ചിരിക്കുന്നത്.

Published On:Jan 29, 2019 | 8:00 am

ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുരങ്ങിണിയില്‍ ട്രക്കിങ്ങിന് വീണ്ടും നിരോധനം. കഴിഞ്ഞ മാര്‍ച്ച് 11, 12 തീയതികളില്‍ കൊളുക്കുമലയില്‍ ട്രക്കിങ്ങിന് പോയ വിനോദ സഞ്ചാരികളായ 23 പേര്‍ കാട്ടുതീയില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് കുരങ്ങിണി, ടോപ്പ് സ്‌റ്റേഷന്‍ പ്രദേശത്ത് ട്രക്കിങ് നിരോധിച്ച് ഉത്തരവിറക്കി. പിന്നീട് നവംബര്‍ മുതല്‍ വീണ്ടും അനുമതി നല്‍കി. എന്നാല്‍, കുരങ്ങിണിക്ക് സമീപം വനമേഖലയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നുപിടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 15 വരെ ട്രക്കിങ് നിരോധിച്ചിരിക്കുന്നതെന്ന് തേനി ഡിഎഫ്ഒ ഗൗതം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    16 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    4 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    6 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും