Saturday, July 21st, 2018

കുറിഞ്ഞി ഉദ്യാനം; സിപിഐ ഹരജിയില്‍ സര്‍ക്കാറിന് നോട്ടീസ്

പ്രശ്‌ന പരിഹാരത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കയ്യേറ്റം മൂന്നാറിനെ നശിപ്പിക്കും.

Published On:Dec 7, 2017 | 12:10 pm

ഇടുക്കി: കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ നേതാവ് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ എതിര്‍ കക്ഷികളാക്കി സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദാണ് ഹരജി നല്‍കിയത്.
മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ട്രൈബ്യൂണല്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലുള്‍പ്പെടെ കയ്യേറ്റം വ്യാപകമാണെന്നും ഈ കയ്യേറ്റം ഒഴിപ്പിച്ച് അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും വനംറവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്.
വനം വകുപ്പിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമിക കയ്യടക്കിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 12 പേജുള്ള ഹര്‍ജിയാണ് ഹരിത ട്രൈബ്യൂണലില്‍ നല്‍കിയിട്ടുള്ളത്.
കയ്യേറ്റക്കാരുടെ രാഷ്ട്രീയ പിന്‍ബലം ഒഴിപ്പിക്കലിന് തടസ്സം നില്‍ക്കുന്നുവെന്നും ഒഴിപ്പിക്കലിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നുമാണ് പി. പ്രസാദിന്റെ ആവശ്യം. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്നും പാര്‍ട്ടി തന്നെ ചുമതലപെടുത്തുകയായിരുന്നെന്നും പ്രസാദ് പറഞ്ഞു. ജനുവരി 12 ഹരജി വീണ്ടും പരിഗണിക്കും.

 

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    15 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    55 mins ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    1 hour ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും