Wednesday, April 24th, 2019

മൂന്നാറില്‍ ത്രിദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മൂന്നാര്‍: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാറില്‍ തുടക്കമായി. വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ മൂന്നാറിലെ വിനോദസഞ്ചാര മേഖല തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്നാര്‍ കോളനി മുതല്‍ പഴയ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാംവരെയുള്ള പ്രദേശം അഞ്ചു ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്. പോലീസ്, വ്യാപാരികള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് അസോസിയേഷന്‍, കെഡിഎച്ച്പി കമ്പനി, വിവിധ സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആയിരത്തിലധികം പേരുടെ നേതൃത്വത്തിലാണ് ശുചീകരണം … Continue reading "മൂന്നാറില്‍ ത്രിദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം"

Published On:Aug 29, 2018 | 8:04 am

മൂന്നാര്‍: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാറില്‍ തുടക്കമായി. വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ മൂന്നാറിലെ വിനോദസഞ്ചാര മേഖല തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്നാര്‍ കോളനി മുതല്‍ പഴയ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാംവരെയുള്ള പ്രദേശം അഞ്ചു ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്. പോലീസ്, വ്യാപാരികള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് അസോസിയേഷന്‍, കെഡിഎച്ച്പി കമ്പനി, വിവിധ സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആയിരത്തിലധികം പേരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. രാവിലെ ടൗണില്‍ നടന്ന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി സിഎസ് സുനീഷ് ബാബു, ജില്ലാപഞ്ചായത്തംഗം വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    5 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147