Tuesday, July 23rd, 2019

മൂന്നാറില്‍ കുരിശു കയ്യേറ്റം ഒഴിപ്പിക്കുന്നു

          ഇടുക്കി: മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഉന്നത റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയത്. കയ്യേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട്കയ്യേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ … Continue reading "മൂന്നാറില്‍ കുരിശു കയ്യേറ്റം ഒഴിപ്പിക്കുന്നു"

Published On:Apr 20, 2017 | 9:20 am

Munnar Encroachment Cross full

 

 

 

 

 

ഇടുക്കി: മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് റവന്യൂ അധികൃതര്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഉന്നത റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയത്. കയ്യേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട്കയ്യേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ അധികൃതര്‍ നീക്കി. ഒഴിപ്പിക്കലിനെ വിശ്വാസികള്‍ എതിര്‍ത്തേക്കുമെന്നതിനാല്‍ തന്നെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ സംഘമെത്തിയത്. ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കയ്യേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു ചെറിയ കെട്ടിടവും നിര്‍മിച്ചിരുന്നു. കുരിശ് സ്ഥാപിച്ചുളള കയ്യേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരും സംഘവും നേരത്തെ സ്ഥലത്തെത്തിയെങ്കിലും കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ കുരിശ് പൊളിച്ചുമാറ്റാന്‍ കഴിയാതെ സംഘം പിന്‍വാങ്ങി. തുടര്‍ന്നാണ് ഇന്ന് വീണ്ടും സംഘം ഒഴിപ്പിക്കലിനെത്തിയത്.
നാലടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇളക്കി മാറ്റുക ശ്രമകരമായ ജോലിയാണെന്ന് ദേവികുളം തഹസീല്‍ദാര്‍ പറഞ്ഞു. കുരിശ് നീക്കുന്നതിന് രണ്ട് മൂതല്‍ മൂന്ന് മണിക്കൂര്‍ വരെ വേണ്ടിവരുമെന്നും തഹസീല്‍ദാര്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

 • 1
  11 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  16 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  17 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  17 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  18 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  18 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  19 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  20 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  20 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു