Sunday, April 21st, 2019

മുംബൈ ഇരട്ടസ്‌ഫോടനം; വധശിക്ഷക്ക് വിധിച്ച പ്രതി മരിച്ചു

സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published On:Feb 11, 2019 | 11:12 am

നാഗ്പുര്‍: 2003 മുംബൈ ഇരട്ടസ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് മരിച്ചു. കേസില്‍ മുഖ്യപ്രതിയായ ഹനീഫിന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സഈദിന്റെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ് സഈദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ് പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
2003 ആഗസ്റ്റില്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ ഹനീഫ് സഈദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സഈദ്, ഭാര്യ ഫെഹ്മിദ സഈദ്, അനീസ് അഷ്‌റത് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ലഷ്‌കറെ ത്വയ്യിബ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് ഇവരെ ബോംബ് വെക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    21 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക