Saturday, November 17th, 2018

ഇനി മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകള്‍

        അന്തര്‍സംസ്ഥാന പാതകള്‍ കീഴടക്കാനായി കേരള ആര്‍ ടി സിയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകള്‍ ബാംഗ്ലൂരില്‍ തയ്യാറായി. ഹോസ്‌കോട്ടയിലെ വോള്‍വോ കമ്പനിയിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഏഴു മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി നിരത്തിലിറങ്ങാന്‍ കാത്തിരിക്കുന്നത്. കേരള ആര്‍ ടി സിയുടെ സ്റ്റിക്കറും ലോഗോയും പതിച്ച ബസ്സുകള്‍ പ്ലാന്റില്‍ നിന്ന് പുറത്തെത്തിച്ചു. അടുത്ത ദിവസം തന്നെ കെ എസ് ആര്‍ ടി സി അധികൃതര്‍ ബാംഗ്ലൂരിലെത്തി ബസ്സുകള്‍ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. … Continue reading "ഇനി മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകള്‍"

Published On:Mar 13, 2014 | 5:05 pm

Multi Axle Valvo

 

 

 

 

അന്തര്‍സംസ്ഥാന പാതകള്‍ കീഴടക്കാനായി കേരള ആര്‍ ടി സിയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകള്‍ ബാംഗ്ലൂരില്‍ തയ്യാറായി. ഹോസ്‌കോട്ടയിലെ വോള്‍വോ കമ്പനിയിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഏഴു മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി നിരത്തിലിറങ്ങാന്‍ കാത്തിരിക്കുന്നത്. കേരള ആര്‍ ടി സിയുടെ സ്റ്റിക്കറും ലോഗോയും പതിച്ച ബസ്സുകള്‍ പ്ലാന്റില്‍ നിന്ന് പുറത്തെത്തിച്ചു. അടുത്ത ദിവസം തന്നെ കെ എസ് ആര്‍ ടി സി അധികൃതര്‍ ബാംഗ്ലൂരിലെത്തി ബസ്സുകള്‍ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. വിഷുവിന് ബാംഗ്ലൂര്‍ അടക്കമുള്ള റൂട്ടുകളില്‍ ഈ വോള്‍വോ ബസ്സുകള്‍ ഓടിത്തുടങ്ങും.
കെ എസ് ആര്‍ ടി സി അന്തഃസംസ്ഥാന സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് 12 മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സുകള്‍ക്ക് കെ എസ് ആര്‍ ടി സി ഓര്‍ഡര്‍ നല്‍കിയത്. ഒരു ബസ് പുറത്തിറങ്ങുമ്പോള്‍ ഏകദേശം 1.25 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഓടുന്ന വോള്‍വോ ബസ്സിനെക്കാള്‍ മികച്ച പുഷ്ബാക്ക് സീറ്റുകളും എല്‍ സി ഡി ടി വിയും ലെഗ് സ്‌പേസും പുതിയ ബസ്സിലുണ്ട്. കര്‍ണാടകത്തിന്റെയും സ്വകാര്യ സര്‍വ്വീസുകളുടെയും വോള്‍വോ ബസ്സുകളെ കവച്ചുവെക്കുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. മികച്ച യാത്രാസുഖവും ഈ ബസ്സുകള്‍ നല്‍കും.
മള്‍ട്ടി ആക്‌സില്‍ ബസ്സുകളില്‍ ഭൂരിഭാഗവും ബാംഗ്ലൂര്‍ സെക്ടറിലായിരിക്കും സര്‍വ്വീസ് നടത്തുകയെന്ന് അധികൃതര്‍ സൂചന നല്‍കി. കര്‍ണാടക ആര്‍ ടി സി കേരള സെക്ടറില്‍ പതിനഞ്ചോളം പ്രീമിയര്‍ ബസ്സുകള്‍ സര്‍വ്വീസിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ കേരളത്തിന് ഒരു വോള്‍വോ സര്‍വ്വീസ് മാത്രമാണുള്ളത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി