Thursday, January 17th, 2019

മുല്ലപ്പെരിയാര്‍; പുതിയ ഡാമിന് ശ്രമിക്കും: മുഖ്യമന്ത്രി

      തിരു: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഇക്കാര്യത്തില്‍ അകലം പാലിക്കുന്നു. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഇടപെടുന്നില്ലെന്നായിരുന്നു വിഎസിന്റെ ആക്ഷേപം. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുകയാണ്. 140 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാടിന്റെ മേല്‍നോട്ട സമിതി ചെയര്‍മാന്‍ … Continue reading "മുല്ലപ്പെരിയാര്‍; പുതിയ ഡാമിന് ശ്രമിക്കും: മുഖ്യമന്ത്രി"

Published On:Dec 2, 2015 | 10:10 am

Oomman Chandy Niyamasabha Full

 

 

 

തിരു: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ഇക്കാര്യത്തില്‍ അകലം പാലിക്കുന്നു. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഇടപെടുന്നില്ലെന്നായിരുന്നു വിഎസിന്റെ ആക്ഷേപം. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുകയാണ്. 140 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാടിന്റെ മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍ നിര്‍ദേശം നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം