Saturday, April 20th, 2019

മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് കേരളം അനുവദിക്കുന്നില്ല: തമിഴ്‌നാട്

    ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റക്കുറ്റ പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് സുപ്രീംകോടതിയില്‍. ഡാമില്‍ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം സുപ്രീംകോടതി നേരത്തെ തമിഴ്‌നാടിന് നല്‍കിയതാണെന്നും എന്നാലിത് മാനിക്കാന്‍ കേരളം തയ്യാറാവുന്നില്ലെന്ന് തമിഴ്‌നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അറ്റക്കുറ്റ പണി നടത്താന്‍ തമിഴ്‌നാട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കേരളത്തിന്റെ എതിര്‍പ്പ് കാരണം അത് നടന്നില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി. ഡാമിന്റെ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം തമിഴ്‌നാടിനും സുരക്ഷ കേരള സര്‍ക്കാരിനേയുമാണ് സുപ്രീംകോടതി നേരത്തെ ഏല്‍പിച്ചിരുന്നത്. … Continue reading "മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് കേരളം അനുവദിക്കുന്നില്ല: തമിഴ്‌നാട്"

Published On:May 4, 2017 | 12:49 pm

Mullaperiyaar Dam Full 712

 

 
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റക്കുറ്റ പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന പരാതിയുമായി തമിഴ്‌നാട് സുപ്രീംകോടതിയില്‍. ഡാമില്‍ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം സുപ്രീംകോടതി നേരത്തെ തമിഴ്‌നാടിന് നല്‍കിയതാണെന്നും എന്നാലിത് മാനിക്കാന്‍ കേരളം തയ്യാറാവുന്നില്ലെന്ന് തമിഴ്‌നാട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അറ്റക്കുറ്റ പണി നടത്താന്‍ തമിഴ്‌നാട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കേരളത്തിന്റെ എതിര്‍പ്പ് കാരണം അത് നടന്നില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി.
ഡാമിന്റെ അറ്റക്കുറ്റ പണി നടത്താനുള്ള അവകാശം തമിഴ്‌നാടിനും സുരക്ഷ കേരള സര്‍ക്കാരിനേയുമാണ് സുപ്രീംകോടതി നേരത്തെ ഏല്‍പിച്ചിരുന്നത്.
ഡാമിലെ ജലനിരപ്പ് 120 അടിയായി നിലനിറുത്തുന്നത് സുരക്ഷിതമാണെന്നും എന്നാല്‍ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്തുന്നതിനും തമിഴ്‌നാടിനെ അനുവദിച്ചുകൊണ്ട് 2014ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബലപ്പെടുത്തല്‍ പൂര്‍ത്തിയായാല്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവ ബലപ്പെടുത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. അഞ്ചിടങ്ങളില്‍ കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ബലപ്പെടുത്തല്‍ ജോലികള്‍ നടത്തുക.ഇതിനായി 300 ലോഡ് കരിങ്കല്ല് കൊണ്ടു പോകാനുള്ള അനുമതിയാണ് തമിഴ്‌നാട് ഉപസമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, അറ്റകുറ്റ പണികളുടെ രൂപ രേഖയും എസ്റ്റിമേറ്റും ഹാജരാക്കുന്ന മുറയ്ക്ക് അനുമതി നല്‍കാമെന്നാണ് കേരളത്തിന്റെ നിലപാട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    4 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും