Wednesday, January 23rd, 2019

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണം: സുപ്രീം കോടതി

മേല്‍നോട്ട സമിതിയിലെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണം

Published On:Aug 24, 2018 | 12:47 pm

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയമുണ്ടായ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും മേല്‍നോട്ട സമിതിയിലെ തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.
കേരളത്തിലെ പ്രളയത്തിന് കാരണമായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്നലെ ആരോപിച്ചിരുന്നു.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലെത്തിയപ്പോള്‍ തന്നെ ഷട്ടറുകള്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയിലെത്തിയതിന് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഷട്ടറുകള്‍ തുറക്കാന്‍ തയ്യാറായത്. 13 ഷട്ടറുകളും ഒരുമിച്ച് തുറന്നത് പ്രളയത്തിന് കാരണമായെന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    13 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം