Thursday, September 19th, 2019

സര്‍ക്കാര്‍ സാധാരണക്കാരെ പട്ടിണിയിലാക്കി: മുല്ലപ്പള്ളി

ഓണക്കിറ്റും സ്‌പെഷല്‍ പഞ്ചസാരയും നല്‍കാത്തത് അനീതി

Published On:Sep 10, 2019 | 3:05 pm

തിരു: ദരിദ്ര ജനവിഭാഗങ്ങളെയും പ്രളയബാധിതരെയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഓണക്കിറ്റും സ്‌പെഷല്‍ പഞ്ചസാരയും ഈ വര്‍ഷം നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നത്. ഓണക്കിറ്റിലും സെപ്ഷല്‍ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഓണക്കാലത്ത് സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധനങ്ങള്‍ നല്‍കാന്‍ കാലങ്ങളായി എല്ലാ സര്‍ക്കാരും മുന്‍ഗണന നല്‍കിയിരുന്നു. അധിക ചിലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്‌പെഷല്‍ പഞ്ചസാരയും നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ ഓണം കഴിഞ്ഞ് മാത്രമെ ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കൂ എന്നതും ഏറെ വേദനാജനകമാണ്. സര്‍ക്കാരിന്റെ ജാഗ്രത കുറവുകൊണ്ട് സംസ്ഥാനത്തെ സാധാരണക്കാരുടേയും പ്രളയബാധിതരുടേയും ഓണം വെള്ളത്തിലായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    49 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല