Friday, February 22nd, 2019

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് പണിയാമെന്ന് ഉന്നതാധികാര സമിതി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സാഹചര്യമൊരുങ്ങുന്നു. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് അക്കാര്യം വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാമെന്നും തമിഴ്‌നാടിന് വെള്ളംകൊണ്ടുപോകാന്‍ പ്രത്യേക ടണല്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍, കേന്ദ്രജല കമ്മീഷന്‍ … Continue reading "മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് പണിയാമെന്ന് ഉന്നതാധികാര സമിതി"

Published On:Apr 25, 2012 | 6:38 am

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സാഹചര്യമൊരുങ്ങുന്നു. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് അക്കാര്യം വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാമെന്നും തമിഴ്‌നാടിന് വെള്ളംകൊണ്ടുപോകാന്‍ പ്രത്യേക ടണല്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍, കേന്ദ്രജല കമ്മീഷന്‍ എന്നീ ഏജന്‍സികളിലെ വിദഗ്ദ്ധരാണ് സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കുവേണ്ടി മുല്ലപ്പെരിയാര്‍ ഡാമില്‍ പരിശോധന നടത്തിയത്.

പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനിലെ വിദഗ്ദ്ധര്‍ സുര്‍ക്കിസാമ്പിള്‍ ശേഖരിച്ചു നടത്തിയ ബലപരിശോധനയുടെ റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

ഏപ്രില്‍ 30നാണ് സമിതിയുടെ കാലാവധി അവസാനിക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 2
    9 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 3
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 4
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 6
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 7
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 8
    22 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 9
    22 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി