Thursday, November 15th, 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. 126 അടിയാണ്‌ ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്‌. ഇവിടെ 136 അടി വെള്ളമാണു സംഭരിക്കാന്‍ കഴിയുന്നത്‌. ഇതില്‍കൂടുതല്‍ വെള്ളം എത്തിയാല്‍ തുറന്നിരിക്കുന്ന സ്‌പില്‍വേകള്‍ വഴി വെള്ളം പെരിയാറ്റിലേക്ക്‌ ഒഴുകും. കാലവര്‍ഷത്തില്‍ അണക്കെട്ടില്‍ ഇത്രയും വെള്ളം ഉയരുന്നത്‌ അപൂര്‍വമാണ്‌. തമിഴ്‌നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ കുറച്ചതാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരാന്‍ ഒരു കാരണമെന്നു പറയുന്നു. ഇന്നലെ തേനി ജില്ലാകളക്ടര്‍ പളനിച്ചാമി തേക്കടിയിലെത്തി തമിഴ്‌നാട്ടിലേക്കുള്ള വെള്ളമൊഴുക്കിന്റെ അളവുകൂട്ടി. സെക്കന്‍ഡില്‍ 1,360 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക്‌ … Continue reading "മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു"

Published On:Jun 29, 2013 | 1:26 pm

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. 126 അടിയാണ്‌ ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്‌. ഇവിടെ 136 അടി വെള്ളമാണു സംഭരിക്കാന്‍ കഴിയുന്നത്‌. ഇതില്‍കൂടുതല്‍ വെള്ളം എത്തിയാല്‍ തുറന്നിരിക്കുന്ന സ്‌പില്‍വേകള്‍ വഴി വെള്ളം പെരിയാറ്റിലേക്ക്‌ ഒഴുകും. കാലവര്‍ഷത്തില്‍ അണക്കെട്ടില്‍ ഇത്രയും വെള്ളം ഉയരുന്നത്‌ അപൂര്‍വമാണ്‌. തമിഴ്‌നാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ കുറച്ചതാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരാന്‍ ഒരു കാരണമെന്നു പറയുന്നു. ഇന്നലെ തേനി ജില്ലാകളക്ടര്‍ പളനിച്ചാമി തേക്കടിയിലെത്തി തമിഴ്‌നാട്ടിലേക്കുള്ള വെള്ളമൊഴുക്കിന്റെ അളവുകൂട്ടി. സെക്കന്‍ഡില്‍ 1,360 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക്‌ ഒഴുക്കുന്നത്‌. ഇതോടെ തമിഴ്‌നാട്ടില്‍ കൃഷി ആവശ്യത്തിനും തേക്കടിയിലെ വെള്ളം ഉപയോഗിച്ചുതുടങ്ങും. തമിഴ്‌നാട്ടിലേക്കു കൂടുതല്‍ വെള്ളം ഒഴുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ചുനിര്‍ത്താനാണു തമിഴ്‌നാട്‌ ശ്രമിക്കുന്നത്‌. 

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    4 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    8 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    9 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    11 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    12 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി