ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട്. മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് ഇപ്പോള്‍ 132.7 അടിയായിരിക്കുകയാണ്. ഇതിനെ കൂടാതെ പത്തൊന്‍പതാം തീയ്യതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കുക. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11ന് മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.