Thursday, September 20th, 2018

ആശങ്കയുടെ ജലനിരപ്പില്‍ കേരളം മുങ്ങിത്താഴരുത്

        കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാവുന്ന തികച്ചും നിര്‍ഭാഗ്യകരമായ വിധിയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളും ഉന്നയിച്ച വാദങ്ങളും പ്രതിവാദങ്ങളും പഠിച്ചു കൊണ്ടുതന്നെയാണ് വിധി പ്രസ്താവം എന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും കേരളത്തിന്റെ പ്രത്യേകിച്ച് മൂന്നു ജില്ലകളുടെ നിലനില്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന വിഷയമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യസംരക്ഷണം കൂടി ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതായിരുന്നു. കേരളത്തിന്റെ പൊതുവികാരവും ഇതു തന്നെയായിരുന്നു. എന്നാല്‍ മറിച്ച് സംഭവിച്ചത് കടുത്ത ആശങ്കകള്‍ക്കിടയാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം … Continue reading "ആശങ്കയുടെ ജലനിരപ്പില്‍ കേരളം മുങ്ങിത്താഴരുത്"

Published On:May 8, 2014 | 1:59 pm

Editorial Mullaperiyaar Full

 

 

 

 
കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാവുന്ന തികച്ചും നിര്‍ഭാഗ്യകരമായ വിധിയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളും ഉന്നയിച്ച വാദങ്ങളും പ്രതിവാദങ്ങളും പഠിച്ചു കൊണ്ടുതന്നെയാണ് വിധി പ്രസ്താവം എന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും കേരളത്തിന്റെ പ്രത്യേകിച്ച് മൂന്നു ജില്ലകളുടെ നിലനില്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന വിഷയമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യസംരക്ഷണം കൂടി ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതായിരുന്നു. കേരളത്തിന്റെ പൊതുവികാരവും ഇതു തന്നെയായിരുന്നു. എന്നാല്‍ മറിച്ച് സംഭവിച്ചത് കടുത്ത ആശങ്കകള്‍ക്കിടയാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ലെന്നു തന്നെ വേണം പറയാന്‍. സംസ്ഥാന നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ച് വ്യക്തമാക്കിയത്. 2006ലെ സുപ്രീം കോടതി വിധിപ്രകാരം അണക്കെട്ടിലെ ജല നിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനും ഡാമിന്റെ സുരക്ഷയ്ക്കും മേല്‍നോട്ടത്തിനുമായി മൂന്നംഗ സമിതിയെയും കോടതി ചുമതലപ്പെടുത്തി. ഡാമിന്റെ സുരക്ഷയും മേല്‍നോട്ടവും പ്രധാന വിഷയമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജല നിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതോടെ സമീപ ജില്ലകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതികൂല ഘടകത്തെ കണ്ടില്ലെന്നു തോന്നുന്നു. പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ലെന്ന വാദമാണ് കേരളം ഉയര്‍ത്തിയത്. അതോടൊപ്പം പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിന്റെ ഈ രണ്ട് വാദമുഖങ്ങളും കോടതി അംഗീകരിച്ചില്ല.
അന്തര്‍ സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ ഒഴികെ ജലവും ജലസംബന്ധവുമായ എല്ലാ വിഷയങ്ങളും ഭരണഘടന അനുശാസിക്കുന്ന ചട്ടക്കൂടില്‍ നിന്ന് കൊണ്ട് നിയമ നിര്‍മ്മാണത്തിനുള്ള പൂര്‍ണ്ണാധികാരം അതത് സംസ്ഥാന നിയമസഭകള്‍ക്ക് തന്നെയാണ്. മുല്ലപ്പെരിയാര്‍ ഡാമിന് താഴെ താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. മുഖ്യമായും ഈ ബാധ്യത നിറവേറ്റുന്നതിനു വേണ്ടിയാണ് മുല്ലപ്പെരിയാറിലെ ജല നിരപ്പ് നിജപ്പെടുത്തിക്കൊണ്ടുള്ള നിയമം സംസ്ഥാനം പാസാക്കിയത്. കേരളത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ പൂര്‍ണ്ണമായി നിരാകരിക്കും വിധമാണ് സുപ്രീം കോടതിയുടെ വിധിയെന്ന് സംശയിച്ചുപോയാല്‍ അതില്‍ തെറ്റുമില്ല.
മുല്ലപ്പെരിയാര്‍ കേരളത്തെ സംബന്ധിച്ച് വൈകാരികമായ ഒരു വിഷയമാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എന്നാല്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതായിപ്പോയി സുപ്രീം കോടതിയുടെ വിധി. ചിലവിരോധാഭാസങ്ങളും വിധിയില്‍ തെളിയുന്നുണ്ട്. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വിലയിരുത്താനും പരിശോധിക്കാനുമായി മൂന്നംഗ സമിതിയെ നിയോഗിക്കാമെന്ന വിധി പ്രസ്താവം അംഗീകരിച്ചാല്‍ തന്നെ കേന്ദ്ര ജലകമ്മീഷനെ തന്നെ വീണ്ടും ചുമതലയേല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല കാരണം മുല്ലപ്പെരിയാര്‍ കേസില്‍ തുടക്കം മുതലേ തമിഴ് നാടിന് അനുകൂലമായ നിലപാട് സ്വീകരിച്ചവരായിരുന്നു കേന്ദ്രജലകമ്മീഷന്‍. ഇപ്പോള്‍ ഇക്കാര്യത്തിലും കേരളത്തെ പൂര്‍ണ്ണമായി തഴയപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതോടെ അത് ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതൊന്നുമല്ല. ഇത് പരിഹരിക്കാന്‍ വിധിക്കെതിരെ കേരളം ഒറ്റക്കെട്ടായി നിന്ന് പുനഃപരിശോധന ഹരജി ഉടന്‍ നല്‍കേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുഴുവനായി സര്‍ക്കാറിന് ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കണം. സംസ്ഥാനത്തിന്റെ താല്‍പര്യസംരക്ഷണമാണ് ഇതില്‍ പ്രധാനം. അതില്‍ വിട്ടുവീഴ്ച അരുത്.

 

LIVE NEWS - ONLINE

  • 1
    8 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    3 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    3 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി