Monday, August 26th, 2019

എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

കേരളത്തിലെ കലാശാലകള്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി

Published On:Jul 15, 2019 | 1:38 pm

കോഴിക്കോട്: എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണ്. ഇത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്‌സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.എസി പരീക്ഷയില്‍ ഒന്നാമനാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ഇയാള്‍ പരീക്ഷക്ക് അപേക്ഷ കൊടുത്തിരിക്കുന്നത് കാസര്‍കോട്ടേക്കാണ്. ഇവരെല്ലാം തന്നെ കാസര്‍കോട് പോയിട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തിരുവനവന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുത്തത് ആരാണെന്ന് അന്വേഷിക്കണം. ഈ തിരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രുകാര്‍ മാത്രമല്ല ഇത് പറയുന്നത്. എല്ലാത്തരം ആളുകളും ഇത് പറയുന്നുണ്ട്. ഈ വിദ്യാര്‍ത്ഥി നേതാക്കന്മാരാണ് നമ്മുടെ നഗരത്തിലെ അധോലോക നായകന്മാര്‍. മയക്കു മരുന്ന് മാഫിയ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതും നിയന്ത്രിക്കുന്നത് ഇവരാണ്. ഇത് കേരളത്തിന് ഭീഷണിയും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം