Wednesday, December 12th, 2018

മീ ടൂ കൊടുങ്കാറ്റില്‍ കുടുങ്ങി നടന്‍ മുകേഷും

ആരോപണവുമായി യുവതി

Published On:Oct 9, 2018 | 12:20 pm

കൊച്ചി: മീ ടൂ ക്യാംപെയ്ന്‍ കൊടുങ്കാറ്റ് മലയാള സിനിമയിലേക്കും ആഞ്ഞടിക്കുന്നു. നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെയാണ് ആരോപണം . ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് ആരോപണവുമായി രംഗത്തെതിയിരിക്കുന്നത്.
തന്റെ ട്വിറ്റര്‍ പേജിലൂടയാണ് ടെസ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 19 വര്‍ഷം മുമ്പ് നടന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂംട്ടിംഗിനിടെയായിരുന്നു സംഭവം. തന്റെ മുറിയിലെ ഫോണിലേക്ക് നിരന്തരം വിളിച്ച മുകേഷ് തന്നോട് അദ്ദേഹത്തിന്റെ മുറിയുടെ സമീപത്തെ മുറിയിലേക്ക് മാറാനും ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍ ആണ് തന്നെ അന്ന് സഹായിച്ചത്. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്.
എന്നാല്‍ തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ആരോപണത്തോടുള്ള മുകേഷിന്റെ പ്രതികരണം. ‘കോടീശ്വരനൊക്കെ എത്ര വര്‍ഷം മുമ്പ് നടന്നതാണ്. ഇത്രയും നാള്‍ അവര്‍ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരില്‍ ആര്‍ക്കും ഒരു പൈസ ഞാന്‍ തരില്ല’ ഇതായിരുന്നു മുകേഷിന്റെ പ്രതികരണം.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    6 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    10 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    11 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    13 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    14 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും