Friday, April 19th, 2019

എംടിക്കെതിരായ വിമര്‍ശനം; പ്രതിഷേധം വ്യാപകം

    കോഴിക്കോട്: മലയാളത്തിന്റെ വിശ്വകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധം വ്യാപകം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തി. അഭിപ്രായം പറയാനുള്ള അവകാശം എം.ടിക്കുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്‌ളെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. എം.ടിയെ ചെറുതാക്കുന്നവിധം ബി.ജെ.പി നേതാവ് സംസാരിച്ചത് ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. ബി.ജെ.പിയുടെ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എം.കെ. രാഘവന്‍ എം.പി … Continue reading "എംടിക്കെതിരായ വിമര്‍ശനം; പ്രതിഷേധം വ്യാപകം"

Published On:Dec 30, 2016 | 10:12 am

MT Vasudevan Nair Full 111

 

 

കോഴിക്കോട്: മലയാളത്തിന്റെ വിശ്വകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധം വ്യാപകം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തി.
അഭിപ്രായം പറയാനുള്ള അവകാശം എം.ടിക്കുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്‌ളെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. എം.ടിയെ ചെറുതാക്കുന്നവിധം ബി.ജെ.പി നേതാവ് സംസാരിച്ചത് ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ബി.ജെ.പിയുടെ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എം.കെ. രാഘവന്‍ എം.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുത്തുകാരന്‍ പറയണമെന്ന് ബി.ജെ.പി നേതൃത്വം ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നിലപാട് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു. കറന്‍സി നിരോധനത്തെ കുറിച്ച് പറയാന്‍ എം.ടിക്ക് എന്തവകാശമുണ്ടെന്ന ബി.ജെ.പി നേതാവിന്റെ ചോദ്യം കടുത്ത അസഹിഷ്ണുതയാണ്. എം.ടിയുടെ വാക്കുകളെ സംഘ്പരിവാര്‍ ഭയപ്പെടുന്നുവെന്നാണ് ആക്രോശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വിമര്‍ശിക്കുന്നവര്‍ സംസ്‌കാരത്തെയും ജനാധിപത്യത്തെയുമാണ് വെല്ലുവിളിക്കുന്നത്.
ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിക്കുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും സി.പി.എം ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദുരിതചിത്രം എടുത്തുപറഞ്ഞ എം.ടിയെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുതയും ഫാഷിസ്റ്റ് മുഖവും ഒരിക്കല്‍കൂടി വെളിപ്പെട്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സാധാരണക്കാരന്റെ അനുഭവം തുറന്നുപറയാന്‍ എം.ടി കാണിച്ച ധൈര്യം സത്യസന്ധതയുടേതാണ്. ഭയപ്പെടുത്തി നാവടപ്പിക്കാമെന്ന ചിന്ത കേരളത്തില്‍ വിലപ്പോവില്ല. ജ്ഞാനപീഠം ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ മധുരം വിതരണം ചെയ്ത സംഘ്പരിവാറില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരെഴുത്തുകാരനും ചിന്തിക്കുന്നില്‌ളെന്നും സിദ്ദിഖ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

 • 1
  4 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  5 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  8 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  9 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  9 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  10 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  12 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  12 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം