Thursday, November 15th, 2018

പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍

        കൊച്ചി: മൊബൈല്‍ സാങ്കേതികവിദ്യയില്‍ പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍. നൂതന സംവിധാനങ്ങളോടു കൂടിയ മൂന്നു മൊബൈല്‍ മോഡലുകള്‍ ദുബായിയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനി വിപണിയിലിറക്കി. കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് എംഫോണ്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ശ്രേണി പുറത്തിറക്കുന്നത്. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6 എന്നിവയാണു കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകള്‍. വേഗമേറിയ ഡക്കാകോര്‍ പ്രൊസസര്‍ ആണ് ഈ മോഡലുകളില്‍. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കാമറ സെന്‍സര്‍, ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, … Continue reading "പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍"

Published On:Feb 27, 2017 | 2:33 pm

mPhone Full 01

 

 

 

 
കൊച്ചി: മൊബൈല്‍ സാങ്കേതികവിദ്യയില്‍ പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍. നൂതന സംവിധാനങ്ങളോടു കൂടിയ മൂന്നു മൊബൈല്‍ മോഡലുകള്‍ ദുബായിയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനി വിപണിയിലിറക്കി.
കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് എംഫോണ്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ശ്രേണി പുറത്തിറക്കുന്നത്. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6 എന്നിവയാണു കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകള്‍. വേഗമേറിയ ഡക്കാകോര്‍ പ്രൊസസര്‍ ആണ് ഈ മോഡലുകളില്‍. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കാമറ സെന്‍സര്‍, ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി ലൈറ്റ്, ഗയിറോ സെന്‍സറുകള്‍, ജിപിഎസ്, വര്‍ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകള്‍.
ഉയര്‍ന്ന മോഡലുകളില്‍ എന്‍എഫ്‌സി, ഹോട്ട്‌നോട് ഒടിജി എന്നി സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഡക്ഷന്‍ ബേസ് ടെക്‌നോളജി എംഫോണ്‍ 8ല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 21 മെഗാപിക്‌സല്‍ ഐഎസ്ഒ സെല്‍ പിഡിഎഎഫ് കാമറ എന്നിവയാണു മറ്റു പ്രത്യേകതകള്‍. 256 ജിബി സ്‌റ്റോറേജോടെയാണ് എംഫോണ്‍ 8 എത്തുന്നത്. അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എംഫോണ്‍ 7പ്ലസ് പുറത്തിറങ്ങുന്നത്. ഫ്‌ലാഷോടുകൂടിയ 13 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും 16 എംപി പിന്‍കാമറയാണുള്ളത്. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ സവിശേഷതയോടെയാണ് എംഫോണ്‍ 6 പുറത്തിറങ്ങുന്നത്.
13 മെഗാപിക്‌സല്‍ പിന്‍കാമറയുള്ള എംഫോണ്‍ 6 ല്‍ 32 ജിബി ഡാറ്റ സ്‌റ്റോറേജാണുള്ളത്. ഫോണുകളുടെ വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    13 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    16 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    17 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    17 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    18 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    18 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി