Tuesday, April 23rd, 2019

എംപി ഫണ്ട് ;വയനാട് മണ്ഡലത്തില്‍ മുന്നില്‍

കല്‍പറ്റ: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം അനുവദിച്ച തുകയില്‍ എം.ഐ. ഷാനവാസ് 94 ശതമാനത്തിലധികം തുക വിനിയോഗിച്ച് സംസ്ഥാനത്തു മുന്‍നിരയിലെത്തി. ആകെ അനുവദിച്ച 14 കോടി രൂപയില്‍ 13.68 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം വിനിയോഗിച്ചു. ബാക്കി തുക ഒരു മാസത്തിനകം ചെലവഴിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുകയില്‍ 68 % ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. 19 കോടി രൂപയോളം ചെലവഴിച്ച പൂതാടി ഗ്രാമപഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. … Continue reading "എംപി ഫണ്ട് ;വയനാട് മണ്ഡലത്തില്‍ മുന്നില്‍"

Published On:Sep 17, 2013 | 4:28 pm

കല്‍പറ്റ: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം അനുവദിച്ച തുകയില്‍ എം.ഐ. ഷാനവാസ് 94 ശതമാനത്തിലധികം തുക വിനിയോഗിച്ച് സംസ്ഥാനത്തു മുന്‍നിരയിലെത്തി. ആകെ അനുവദിച്ച 14 കോടി രൂപയില്‍ 13.68 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം വിനിയോഗിച്ചു. ബാക്കി തുക ഒരു മാസത്തിനകം ചെലവഴിക്കും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുകയില്‍ 68 % ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. 19 കോടി രൂപയോളം ചെലവഴിച്ച പൂതാടി ഗ്രാമപഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ ഉപജീവന മിഷന്‍ പദ്ധതിയില്‍ 28 % തുക ഇതുവരെ ചെലവഴിച്ചു. രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അംഗീകാരത്തോടെ മാത്രമേ അംഗീകരിക്കാനാവൂവെന്ന് ബന്ധപ്പെട്ടവര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ജില്ലയില്‍ 1861 വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. ആകെ 10.80 കോടിരൂപ ചെലവ് വരുന്ന പദ്ധതികള്‍ക്ക് ആദ്യഗഡുവായി 6.37 കോടി രൂപ അനുവദിച്ചതായി ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. പിഎംജിഎസ്‌വൈ പദ്ധതിയില്‍ 16.36 കോടി രൂപയുടെ പദ്ധതികള്‍ക്ക് റീടെന്‍ഡര്‍ നടപടികള്‍ തുടങ്ങി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍