Saturday, February 16th, 2019

സഞ്ചരിക്കുന്ന ജിംനേഷ്യം! കന്നഡ നടന്‍ നിഖിലിനു വേണ്ടി

കോതമംഗലം ഓജസിലാണ് ഇത് നിര്‍മ്മിച്ചത്

Published On:Apr 10, 2018 | 11:20 am

രാജ്യത്തു നിര്‍മിച്ച ആദ്യത്തെ സഞ്ചരിക്കുന്ന ജിംനേഷ്യം വരുന്നു. ഞെട്ടേണ്ട സംഭവം സത്യമാണ്. കോതമംഗലം ഓജസില്‍ ഇതിന്റെ പണി പൂര്‍ത്തിയായി. 1.75 കോടി രൂപ വിലയുള്ള ഈ ആഡംബര ജിംനേഷ്യം നിര്‍മിച്ചിരിക്കുന്നത്. കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്കു വേണ്ടിയാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ജിം തയാറാക്കിയത്. സിനിമാ ലൊക്കേഷന്‍ എവിടെയായാലും പതിവു വ്യായാമം മുടങ്ങാതിരിക്കാനാണ് സഞ്ചരിക്കുന്ന ജിംനേഷ്യം താരം ഒരുക്കിയിരിക്കുന്നത്.
ബെഡ്റൂം, റസ്റ്റ് റൂം, ടോയ്ലെറ്റ്, എന്നിവയുള്ള ആഡംബര കാരവനും നിഖിലിനു വേണ്ടി ഇവിടെ പണിയുന്നുണ്ട്. ദേവഗൗഡയുടെ പൗത്രനും കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍. വാഹനത്തേക്കാള്‍ വിലകൂടിയതാണ് ജിനേഷ്യം. ജിംനേഷ്യത്തിനു മാത്രം ഒരു കോടി രൂപയും വാഹനത്തിന് 75 ലക്ഷം രൂപയുമാണ് നിര്‍മാണ ചെലവ്. ഏഴ് ലക്ഷം രൂപയുടെ ബോഡി ബൈക്ക് ഉള്‍പ്പെടെ മള്‍ട്ടിപ്പര്‍പ്പസ് ജിം ഉപകരണങ്ങളെല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. മൂന്നു മാസംകൊണ്ടാണ് ആഡംബര ജിം വാഹനം നിര്‍മിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്