Wednesday, September 19th, 2018

മരണതാഴ്‌വരയിലെ ജീവനുള്ള കല്ലുകള്‍

  കാലിഫോര്‍ണിയയിലെ മരണതാഴ്‌വരകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ജീവനുള്ള പാറക്കല്ലുകളാണ് ഈ താഴ്‌വരയുടെ സവിശേഷത. വറ്റി വരണ്ട തടാകത്തിലൂടെ സ്വയം ചലിക്കുന്ന കല്ലുകള്‍ ശാസ്ത്രലോകത്തിന് പോലും അല്‍ഭുതമായിരുന്നു. 700 പൗണ്ട് ഭാരമുള്ള പാറക്കല്ലുകളൊക്കെയാണ് താഴ്‌വരയിലെ യാത്രക്കാര്‍. പല പാറകളും അറുന്നൂറ് അടി വരെ സഞ്ചരിച്ചിട്ടുണ്ട്. ഇവ സഞ്ചരിച്ച വഴിയും കൃത്യമായി കാണാനാകും. എന്നാല്‍ നാസയിലെ ഭൗമശാസ്ത്രഞ്ജര്‍ ഇതിന് പിന്നിലെ രഹസ്യം കണ്ടെത്തി. പ്രൊഫസര്‍ റാള്‍ഫ് ലോറെന്‍സാണ് ഈ പ്രതിഭാസത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മഞ്ഞുകാലത്ത് പാറക്കല്ലുകള്‍ തണുത്തുറയുകയും തടാകം ചെളിമയമാവുകയും … Continue reading "മരണതാഴ്‌വരയിലെ ജീവനുള്ള കല്ലുകള്‍"

Published On:Oct 7, 2013 | 6:11 pm

California Movie Stone FUl;l

 
കാലിഫോര്‍ണിയയിലെ മരണതാഴ്‌വരകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ജീവനുള്ള പാറക്കല്ലുകളാണ് ഈ താഴ്‌വരയുടെ സവിശേഷത. വറ്റി വരണ്ട തടാകത്തിലൂടെ സ്വയം ചലിക്കുന്ന കല്ലുകള്‍ ശാസ്ത്രലോകത്തിന് പോലും അല്‍ഭുതമായിരുന്നു. 700 പൗണ്ട് ഭാരമുള്ള പാറക്കല്ലുകളൊക്കെയാണ് താഴ്‌വരയിലെ യാത്രക്കാര്‍. പല പാറകളും അറുന്നൂറ് അടി വരെ സഞ്ചരിച്ചിട്ടുണ്ട്. ഇവ സഞ്ചരിച്ച വഴിയും കൃത്യമായി കാണാനാകും. എന്നാല്‍ നാസയിലെ ഭൗമശാസ്ത്രഞ്ജര്‍ ഇതിന് പിന്നിലെ രഹസ്യം കണ്ടെത്തി. പ്രൊഫസര്‍ റാള്‍ഫ് ലോറെന്‍സാണ് ഈ പ്രതിഭാസത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മഞ്ഞുകാലത്ത് പാറക്കല്ലുകള്‍ തണുത്തുറയുകയും തടാകം ചെളിമയമാവുകയും ചെയ്യുന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റ് മഞ്ഞില്‍ പൊതിഞ്ഞ ഈ പാറക്കല്ലുകളെ ചെളി നിറഞ്ഞ തടാകത്തിലൂടെ സുഗമമായി ചലിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് റാല്‍ഫിന്റെ വിശദീകരണം. കൂടാതെ പാറക്കല്ലുകളില്‍ പൊതിയുന്ന മഞ്ഞ് ഉരുകുന്ന അവസ്ഥയും ഈ പ്രതിഭാസത്തിന് കാരണമായേക്കാമെന്നും അദേഹം പറയുന്നു. ഈ വാദം തെളിയിക്കുന്നതിനായി പല പരീക്ഷണങ്ങളും ഇവര്‍ നടത്തി വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ നാളിതുവരെയായി ഒരു ശാസ്ത്രഞ്ജന് പോലും കല്ലുകള്‍ ചലിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവ ചലിക്കുന്നത് രേഖപ്പെടുത്തുന്ന കൃത്യമായ പാതയാണ് അമ്പരപ്പിക്കുന്ന ഏകവസ്തുത. എന്നാല്‍ പ്രത്യേക കാലഘട്ടങ്ങളില്‍ മാത്രമാണ് കല്ലുകള്‍ സഞ്ചരിക്കുന്നതെന്നും ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. മരണതാഴ്‌വരയിലെ കല്ലുകള്‍ക്ക് മാന്ത്രികശക്തിയുണ്ടെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. കല്ലുകളെ നിയന്ത്രിക്കുന്നത് അന്യഗ്രഹ ജീവികളാണെന്ന് വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

LIVE NEWS - ONLINE

  • 1
    41 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    2 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    3 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    7 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല