Wednesday, July 17th, 2019

മോട്ടോര്‍വാഹന അദാലത്ത് പ്രഹസനമെന്ന്

മൂവാറ്റുപുഴ: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന അദാലത്ത് പ്രഹസനമെന്ന് ആക്ഷേപം. മൂവാറ്റുപുഴ, എറണാകുളം, ഇടുക്കി, കോട്ടയം സോണല്‍ ജില്ലാഅദാലത്തില്‍ എത്തിയത് 15 പരാതികള്‍ മാത്രമാണ്. ഇവയില്‍ കൂടുതലും ഓട്ടോ കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിച്ച് തട്ടിക്കൂട്ടിയതും. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നടത്തിയ അദാലത്താണ് പരാതിക്കാരില്ലാതെ പ്രഹസനമായത്. അദാലത്ത് വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ആര്‍ടി ഓഫീസുകളില്‍ നിരവധി പ്രശ്‌നങ്ങളാണ് പരിഹരിക്കാതെ കെട്ടിക്കിടക്കുന്നത്. വാഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ആളുകള്‍ ആര്‍ടി … Continue reading "മോട്ടോര്‍വാഹന അദാലത്ത് പ്രഹസനമെന്ന്"

Published On:Aug 22, 2013 | 6:27 pm

മൂവാറ്റുപുഴ: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന അദാലത്ത് പ്രഹസനമെന്ന് ആക്ഷേപം. മൂവാറ്റുപുഴ, എറണാകുളം, ഇടുക്കി, കോട്ടയം സോണല്‍ ജില്ലാഅദാലത്തില്‍ എത്തിയത് 15 പരാതികള്‍ മാത്രമാണ്. ഇവയില്‍ കൂടുതലും ഓട്ടോ കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിച്ച് തട്ടിക്കൂട്ടിയതും. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നടത്തിയ അദാലത്താണ് പരാതിക്കാരില്ലാതെ പ്രഹസനമായത്. അദാലത്ത് വിവരം ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ആര്‍ടി ഓഫീസുകളില്‍ നിരവധി പ്രശ്‌നങ്ങളാണ് പരിഹരിക്കാതെ കെട്ടിക്കിടക്കുന്നത്. വാഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ആളുകള്‍ ആര്‍ടി ഓഫീസ് കയറിയിറങ്ങുന്നതല്ലാതെ പരിഹാരമുണ്ടാകാറില്ല. ഈ പ്രശ്‌നങ്ങളെല്ലാം അദാലത്തില്‍ വന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നടപടിയുണ്ടാകുമെന്ന ഭയമാണ് വിവരം മറച്ചുവെച്ചതെന്ന് പറയുന്നു. അദാലത്ത് വിവരം അറിയിക്കാത്തതിനാല്‍ പൊതുപരാതികളല്ലാതെ വ്യക്തിഗത പരാതികളൊന്നും ലഭിച്ചില്ല.

LIVE NEWS - ONLINE

  • 1
    11 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    12 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    15 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    16 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    18 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    19 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    20 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    20 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍