Wednesday, September 26th, 2018

മോട്ടോറോള ജി6 ജൂണ്‍ നാലിന് ഇന്ത്യയിലെത്തും..

ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

Published On:May 22, 2018 | 8:29 am

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഫോണിന്റെ വില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡ്യുവല്‍ സിം സ്മാര്‍ട്ഫോണായ മോട്ടോ ജി 6 ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ആണ് ജി6 ന്റേത്. 1.8 GHz സ്‌നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബിറാം / 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6 നുള്ളത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുമുണ്ട്.
12+5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ സെല്‍ഫിക്യാമറയുമാണ് ഈ സ്മാര്‍ട്‌ഫോണിന്. 3000 mAh ബാറ്ററിയാണ് ജി 6 ന്. കഴിഞ്ഞ മാസമാണ് മോട്ടോ ജി6 സ്മാര്‍ട്ഫോണ്‍ ബ്രസീലില്‍ അവതരിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    19 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    20 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു