Wednesday, August 15th, 2018

പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: അമ്മയും ബന്ധുവും അറസ്റ്റില്‍

പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ സമ്മതിച്ചു

Published On:May 16, 2018 | 7:13 pm

തിരുവനന്തപുരം: തെന്മല ആര്യങ്കാവില്‍ 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ സമ്മതിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആര്യങ്കാവിനടുത്തുള്ള കളിര്‍കാവ്, തമിഴ്നാട്ടിലെ പുളിയറ, സുരണ്ട എന്നിവിടങ്ങളില്‍വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കുമായി കൈമാറുകയായിരുന്നു. മാതാപിതാക്കള്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കി. ഇതിന്‍മേല്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി നല്‍കിയ അമ്മയെയും അടുത്ത ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍