കുഞ്ഞുങ്ങള്‍ക്ക് റെജപ് എന്നും തയിപ് എന്നും പേരിട്ടു
കുഞ്ഞുങ്ങള്‍ക്ക് റെജപ് എന്നും തയിപ് എന്നും പേരിട്ടു
അമ്മയും മകളും ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. തുര്‍ക്കിയിലെ കോന്യയിലെ ആശുപത്രിയിലാണ് ഇത്തരം ചരിത്രപരമായ പിറവി. വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമായ കാര്യമാണിത്. സിറിയന്‍ സ്വദേശികളായ 42 വയസ്സുകാരി ഫറ്റ്മ ബ്രിന്സിയും, അവരുടെ 21 വയസുകാരി മകള്‍ ഗെഡ് ബ്രിന്സിയുമാണ് ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതി.
ഇവര്‍ക്ക് രണ്ടു പേര്‍ക്കും പിറന്നത് ആണ്‍കുട്ടികള്‍ എന്നത് മറ്റൊരു പ്രത്യേകതയാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ സിറിയയില്‍ നിന്നും തുര്‍ക്കിയില്‍ എത്തിയത്. അഭയം നല്കിയ രാജ്യത്തിന്റെ പ്രസിഡന്റ് റെജപ് എര്ദ്വാനോടുള്ള ആദരസൂചകമായി കുഞ്ഞുങ്ങള്‍ക്ക് റെജപ് എന്നും തയിപ് എന്നുമാണ് പേരിട്ടിരിക്കുന്നത്.