Wednesday, May 22nd, 2019

ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി മരിച്ചു.

കാനറ ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്ത ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.

Published On:May 14, 2019 | 4:20 pm

തിരു: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി മരിച്ചു. നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് സംഭവം. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട ‘വൈഷ്ണവി’യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്.
വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു.
15 വര്‍ഷംമുന്‍പ് കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രന്‍ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഇതില്‍ കുടിശ്ശിക വരുത്തിയതിനാണ് ജപ്തിനടപടിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്കകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചിരുന്നു. ഇതിനിടെ ഉച്ചക്ക് ഒന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
വീടുവിറ്റ് കടം തീര്‍ക്കാനാണ് ഇവര്‍ തീരുമാനിച്ചത്. ഇതിനായി ഏല്‍പ്പിച്ച ഇടനിലക്കാരന്‍ ചൊവ്വാഴ്ച രാവിലെ പണം നല്‍കുമെന്നറിയിച്ചു. എന്നാല്‍, ഇയാള്‍ പണം എത്തിച്ചില്ല. ഇതോടെ ലേഖയും വൈഷ്ണവിയും മുറിയില്‍ക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഈ സമയം ഭര്‍ത്താവ് ചന്ദ്രന്‍ വീടിനുപുറത്തായിരുന്നു. മുറിയില്‍നിന്ന് നിലവിളിയും പുകയും ഉയരുന്നതുകണ്ട് ചന്ദ്രന്‍ വാതില്‍ തള്ളിത്തുറക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. സമീപവാസിയുമായി എത്തി കതക് ചവിട്ടിത്തുറക്കുമ്പോഴേക്കും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പെട്ടെന്ന് വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും വൈഷ്ണവി മരിച്ചു. ഉടന്‍തന്നെ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴോടെ മരിച്ചു. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് വൈഷ്ണവി.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയ്ക്കുമുന്നില്‍ പ്രതിഷേധിച്ചു. ദുബായില്‍ ജോലിചെയ്യുകയായിരുന്ന ചന്ദ്രന്‍ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. എടുത്ത വായ്പയില്‍ എട്ടുലക്ഷത്തോളം രൂപ പലപ്പോഴായി അടച്ചു. ഇനി 6.85 ലക്ഷംകൂടി അടയ്ക്കണം. വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകാര്‍ കോടതി ഉത്തരവുമായി ഒന്നരമാസംമുന്‍പ് ജപ്തിക്കായി എത്തിയിരുന്നു.

 

 

LIVE NEWS - ONLINE

 • 1
  20 mins ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 2
  2 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 3
  2 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 4
  2 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 5
  3 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 6
  3 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

 • 7
  3 hours ago

  മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 • 8
  3 hours ago

  റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

 • 9
  3 hours ago

  ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്