Wednesday, April 24th, 2019

മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം

Published On:Apr 4, 2019 | 9:18 am

കുഞ്ഞുങ്ങളുടെ പോഷകസമൃദമായ ആഹാരമാണ് മുലപ്പാല്‍. കുഞ്ഞിന്റെ നല്ല ആരോഗ്യത്തിന് മുലപ്പാലിന്റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. എന്നാല്‍ മുലപ്പാല്‍ കുറവുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നിര്‍ബദ്ധമായും അമ്മമാര്‍ കഴിച്ചിരിക്കണം.
വെളുത്തുള്ളി
നിരവധി ഔഷധഗുണങ്ങള്‍ ഉള്ള വെളുത്തുള്ളി മുലപ്പാല് വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമികക്കുക.
ഉണങ്ങിയ പഴങ്ങള്‍
ദിവസവും കഴിക്കുന്ന പലതരം വിഭവങ്ങളില്‍ കുറച്ച് ഉണങ്ങിയ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് മികച്ച ഫലം നല്‍കും.
ഉലുവ
ഉലുവയില്‍ ഗാലക്ടോഗോഗസ് അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രസവ ശേഷം സ്ത്രീകളിലെ മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ സഹായിക്കും.
എള്ള്
കറുത്ത എള്ളും വെളുത്ത എള്ളും കാത്സ്യത്തിന്റെയും ചെമ്പിന്റെയും മികച്ച സ്രോതസ്സാണ്. ഇതിന് പുറമെ അമ്മയ്ക്കും കുഞ്ഞിനും ഗുണകരമാകുന്ന നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
പെരുംഞ്ചീരകം
മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ ഫലപ്രദമാണ് പെരുംഞ്ചീരകവും. പതിവായി പെരുംഞ്ചീരകം കഴിക്കുന്നത് ദഹനം ശരിയാകാനും പ്രസവ ശേഷം സാധാരണ ഉണ്ടാകുന്ന മലബന്ധത്തില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.
പച്ചക്കറികള്‍
ചുരയ്ക്ക, പാവയ്ക്ക, പീച്ചിങ പോലുള്ള പച്ചക്കറികള്‍ മുലപ്പാലിന്റെ ഉത്പാദനത്തിന് വളരെ മികച്ചതാണ്. ഇതിന് പുറമെ പോഷക മൂല്യമുള്ള പച്ചക്കറികള്‍ അമ്മയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം