Sunday, July 22nd, 2018

ഹാന്‍ഡ് ബാഗിന്റെ വില മൂന്നേകാല്‍ കോടി രൂപ.!.

സ്വര്‍ണവും, വജ്രവും കൊണ്ട് അലങ്കരിച്ച ഈ ബാഗ് മുതലത്തോല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്

Published On:Dec 2, 2017 | 10:16 am

വില അഞ്ച് ലക്ഷത്തി അയ്യായിരം ഡോളര്‍. ഇന്ത്യന്‍ തുക ഏതാണ്ട് മൂന്നേകാല്‍ കോടി രൂപയില്‍ അധികം. ഇത്രയും വലിയ വിലയ്ക്ക് ഹാന്‍ഡ് ബാഗോ? . ഞെട്ടേണ്ട സംഭവം സത്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഹാന്‍ഡ് ബാഗാണിത്. ഹോങ്കോങ്ങിലെ ക്രിസ്റ്റീസ് ബ്രാഞ്ചില്‍ നിന്നാണ് ഈ ബാഗ് അഞ്ച് ലക്ഷത്തി അയ്യായിരം ഡോളറിന് വിറ്റ് പോയത്.
ഹിമാലയ നിലോകിറ്റസ് ക്രൊക്കഡൈല്‍ ഡയമണ്‍ഡ് എന്നാണ് ബാഗിന്റെ പേര്. ഇതെന്താ ഇങ്ങനെയൊരു പേര് എന്ന് ചിന്തിക്കകുന്നുണ്ടാവും അല്ലെ. വിലയില്‍ മാത്രമല്ല അത് നിര്‍മ്മിച്ചിരിക്കുന്നതും വ്യത്യസ്ഥമായാണ്. സ്വര്‍ണവും, വജ്രവും കൊണ്ട് അലങ്കരിച്ച ഈ ബാഗ് മുതലത്തോല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാഗിന്റെ പുറം ചട്ട മുതലത്തോലിനോട് സാമ്യം തോന്നുന്ന വിധത്തിലാണ്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള ബാഗ് കമ്പനി നിര്‍മ്മിച്ചിരുന്നു. നാല് ലക്ഷത്തിലധികം ഡോളറിനാണ് അത് ലേലത്തില്‍ പോയത്. ഈ റെക്കോര്‍ഡാണ് ഹിമാലയന്‍ ബാഗിന്റെ വില്‍പനയിലൂടെ തകര്‍ന്നതും. മധ്യത്തിലും മുകളിലുമായി ഉള്ള ചാര നിറം കലര്‍ന്ന വെളുപ്പാണ് ബാഗിന് ഹിമാലയ എന്ന് പേര് നല്‍കാന്‍ കാരണമായത്. ആഫ്രിക്കയില്‍ നിന്നെത്തിച്ച മുതലത്തോലാണ് ബാഗില്‍ ഉപയോഗിച്ചിരിക്കുന്നത്്.

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി