Wednesday, September 26th, 2018

കൊല്ലത്ത് സദാചാര ഗുണ്ടകള്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കൊല്ലം: കൊല്ലത്ത് സദാചാര ഗുണ്ടകള്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കൊല്ലം ചിതറയിലാണ് സദാചാര ഗുണ്ടകള്‍ അതിക്രമം വീണ്ടും അതിക്രമം കാട്ടിയത്. രണ്ട് മണിക്കുറോളം തന്നെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ട് അക്രമിച്ചെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. … Continue reading "കൊല്ലത്ത് സദാചാര ഗുണ്ടകള്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു"

Published On:Jun 24, 2017 | 12:06 pm

കൊല്ലം: കൊല്ലത്ത് സദാചാര ഗുണ്ടകള്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കൊല്ലം ചിതറയിലാണ് സദാചാര ഗുണ്ടകള്‍ അതിക്രമം വീണ്ടും അതിക്രമം കാട്ടിയത്. രണ്ട് മണിക്കുറോളം തന്നെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ട് അക്രമിച്ചെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതി നല്‍കിയിട്ടും പോലീന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലത്ത് ജീവനൊടുക്കിയിരുന്നു. കൊല്ലം അഴീക്കലില്‍ പ്രണയദിനത്തില്‍ സദാചാര ഗുണ്ടകളുടെ മര്‍ദനത്തിനിരയായ അനീഷാണ് ജീവനൊടുക്കിയത്. അനീഷിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    17 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍