Wednesday, February 20th, 2019

സദാചാര ബോധത്തിന്റെ കടക്കല്‍ കത്തിവെക്കരുത്

    കേരളീയ സമൂഹം എങ്ങിനെ പെരുമാറണമെന്നും എങ്ങിനെ ചിന്തിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമൊന്നും ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ചിലരങ്ങിനെ ധരിച്ചുവെച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇല്ലെങ്കില്‍ ഇന്നലെ കൊച്ചിയില്‍ വൃത്തികെട്ട ഒരു സമരാഭാസം അരങ്ങേറുമായിരുന്നില്ല. സാംസ്‌കാരിക കേരളം ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്തതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതുമായ ഒന്നാണ് ഇന്നലെ ഫേസ് ബുക്ക് കൂട്ടായ്മയുടെ പേരില്‍ കൊച്ചിയില്‍ അരങ്ങേറിയത്. കോഴിക്കോട് ഒരു റസ്റ്റോറന്റില്‍ കമിതാക്കള്‍ ചുംബിക്കുന്നതിന്റെ ദൃശ്യം ഒരു ടി വി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഒരു യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ ആ സ്ഥാപനം … Continue reading "സദാചാര ബോധത്തിന്റെ കടക്കല്‍ കത്തിവെക്കരുത്"

Published On:Nov 3, 2014 | 3:01 pm

Moral Policing Full

 

 
കേരളീയ സമൂഹം എങ്ങിനെ പെരുമാറണമെന്നും എങ്ങിനെ ചിന്തിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശമൊന്നും ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ചിലരങ്ങിനെ ധരിച്ചുവെച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇല്ലെങ്കില്‍ ഇന്നലെ കൊച്ചിയില്‍ വൃത്തികെട്ട ഒരു സമരാഭാസം അരങ്ങേറുമായിരുന്നില്ല. സാംസ്‌കാരിക കേരളം ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്തതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതുമായ ഒന്നാണ് ഇന്നലെ ഫേസ് ബുക്ക് കൂട്ടായ്മയുടെ പേരില്‍ കൊച്ചിയില്‍ അരങ്ങേറിയത്.
കോഴിക്കോട് ഒരു റസ്റ്റോറന്റില്‍ കമിതാക്കള്‍ ചുംബിക്കുന്നതിന്റെ ദൃശ്യം ഒരു ടി വി ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഒരു യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ ആ സ്ഥാപനം അടിച്ചു തകര്‍ത്തിരുന്നു. ഇത്തരം അക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു സമരമുറയാണ് കൊച്ചിയിലേതെന്ന വാദമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നേരെത്തെ തന്നെ വ്യക്തമാക്കിയത്. അതിനവര്‍ നല്‍കിയ ഓമനപ്പേര് കിസ് ഓഫ് ലവ്. ഇതാണ് ചുംബന സമരമായി മാറിയത്.
കേരളീയ സമൂഹത്തിന്റെ സദാചാരസംഹിതകളെപൊട്ടിച്ചെറിയാന്‍ ആര്‍ക്കും അവകാശമില്ല. കോഴിക്കോട്ടെന്നല്ല, കേരളത്തില്‍ എവിടെവെച്ചും പരസ്യമായി ചുംബിച്ചാലോ ഇനി അതല്ല സദാചാരത്തിന് നിരക്കാത്ത കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ അത്തരക്കാരെ ശാസിക്കാനും ഉപദേശിക്കാനും, ശിക്ഷിക്കാനും ജനാധിപത്യസംവിധാനത്തില്‍ നിയമ വ്യവസ്ഥകളുണ്ടെന്നിരിക്കെ അതിനെ നോക്കുകുത്തിയാക്കിവെല്ലുവിളിച്ച് ഒരു സദാചാര ഗുണ്ടായിസം അടിച്ചേല്‍പ്പിച്ചാല്‍ ഭാവിയില്‍ ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ എന്തിനും ഏതിനും ഫേസ് ബുക്ക് കൂട്ടായ്മയാണ്. ജനകീയ പ്രശനങ്ങളില്‍പ്പോലും അവര്‍ സജീവമായി ഇടപെടുകയാണ്. യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്ന സ്ഥാനത്ത് ആ സ്ഥാനം ഫെയ്‌സ്ബുക്ക് കൂട്ടായ്മകളാണ് ഇപ്പോള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യമാറ്റത്തിന് ചാലക ശക്തികളായി പ്രവര്‍ത്തിക്കേണ്ട യുവജന പ്രസ്ഥാനങ്ങള്‍ ഇടപെടലുകള്‍ കുറച്ചതാണ് പലപ്പോഴും ഫേസ്ബുക്ക് കൂട്ടായ്മകള്‍ മുതലെടുക്കുന്നത്. ഇത് വിരല്‍ ചൂണ്ടുന്നതോ വലിയൊരു ദുരന്തത്തിലേക്കും.
സദാചാര പോലീസ് സംസ്‌കാരം കേരളത്തില്‍ വ്യാപകമായിരിക്കൊണ്ടിരിക്കുകയാണ്. നീതി നിയമ സംവിധാനങ്ങളെ വെല്ലിവിളിച്ച് സദാചാര പോലീസ് നിയമം കയ്യിലെടുക്കുന്ന എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും പോലീസും കോടതിയും ചെയ്യേണ്ടകാര്യങ്ങളാണ് സദാചാര പോലീസ് ചമയുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരുന്നത് ഒട്ടും ആശാസ്യമല്ല. ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്‌തേ മതിയാവൂ. മാത്രവുമല്ല ചുംബനസമരം പോലുള്ള ചിലതിലേക്ക് ചില സംഘടനകള്‍ എത്തിപ്പെടാനും സദാചാര പോലീസ് പോലുള്ള സംഭവങ്ങള്‍ ഇടയാക്കുന്നുണ്ടെന്ന തിരിച്ചറിവ് ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം.
ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായപ്പോള്‍ വലിയ നിലയില്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. അഴിമതിക്കെതിരെ ഡല്‍ഹി കേന്ദ്രീകരിച്ച് ആരംഭിച്ച മൂവ്‌മെന്റും നാമാരും മറന്നിട്ടില്ല. അതിശക്തമായ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നുവന്നത്. അലയടിച്ചുയര്‍ന്ന പ്രതിഷേധത്തിന് പിന്നില്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ വഹിച്ച പങ്ക് തള്ളിക്കളയാവുന്നതല്ല. എന്നാല്‍ സമൂഹത്തിലെ എന്തിനും ഏതിനും ഫേസ് ബുക്ക് കൂട്ടായ്മ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിലനില്‍ക്കുന്ന നീതി-നിയമ സമ്പ്രദായങ്ങളെ ഒരുകാരണവശാലും വെല്ലുവിളിക്കരുത്.
സമൂഹത്തിന് ആശാസ്യമല്ലാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടായാല്‍ അത് നോക്കാന്‍ ഇവിടെ ആളുകളുണ്ട്. അതൊന്നും ഫേസ്ബുക്ക് കൂട്ടായ്മകള്‍ ചെയ്യേണ്ടതല്ല. കേരളത്തില്‍ നാം ഇന്നു കാണുന്ന ഉയര്‍ന്ന സാംസ്‌കാരബോധം ഒറ്റയടിക്കുണ്ടായതല്ല. അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടിറങ്ങിയ സമൂഹത്തിന് പുതുചിന്തയുടെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കിയ മഹാത്മാക്കളുടെ പുണ്യ പ്രവര്‍ത്തികളാണ് കേരളത്തിലെ സാമൂഹ്യമുന്നേറ്റം. അതിനെ തച്ചുടയ്ക്കുന്ന പ്രവര്‍ത്തി ആരുടെഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഒരു സമരവും സമരാഭാസത്തിന് വഴിതുറക്കപ്പെടരുത്.

LIVE NEWS - ONLINE

 • 1
  2 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  7 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  10 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു