Thursday, September 20th, 2018

മുത്തശ്ശി ഫ്രീക്കാണേ..!

ഇന്‍സ്റ്റാഗ്രാമില്‍ താരമാണ് മൂണ്‍ ലിന്‍ മുത്തശ്ശി.

Published On:Aug 21, 2017 | 8:04 am

മൂണ്‍ ലിന്‍ മുത്തശ്ശി കൊള്ളാട്ടോ. പ്രായമായാല്‍ ‘വയസ്സ് കുറേ ആയില്ലേ’ എന്ന് പറഞ്ഞ് ചടഞ്ഞു കൂടിയിരിക്കുന്നവര്‍ക്കു മുന്നില്‍ ഈ 90കാരി പുലിയാണ്. ആരാണ് മൂണ്‍ ലിന്‍ മുത്തശ്ശി എന്നല്ലേ?. ഇവിടെയൊന്നും ഉള്ളതല്ല അങ്ങ് തായലാഡിലുള്ളതാണ്. ഒരു ഫ്രീക്കി മുത്തശ്ശി.ജീന്‍സും ടോപ്പും മുതല്‍ എല്ലാതരം ഫാഷന്‍ വസ്ത്രങ്ങളും ധരിച്ചാണ് മുത്തശ്ശിയുടെ നടത്തം. തന്റെ ഈ ലുക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാനും മറക്കാറില്ല. പാന്റും, ബനിയനും, കൂളിംങ് ഗ്ലാസ്സും ഇട്ടുള്ള മുത്തശ്ശിയുടെ നില്‍പ്പുണ്ടല്ലോ.. ന്യൂജനറേഷന്‍ ഫ്രീക്കന്‍മാരെ പോലും പിന്നിലാക്കും. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ വെറുതെ പങ്കുവെയ്ക്കുകയല്ല, 90,000 ഫോളോവേഴ്‌സ് മുത്തശ്ശിക്ക് ഇന്‍സ്റ്റാഗ്രാമിലുണ്ട്. ഇപ്പോള്‍ തന്നെ വ്യക്തമായില്ലേ മുത്തശ്ശി ആള് ചെറിയ പുള്ളിയൊന്നുമല്ലായെന്ന്.
പ്രായമേറെയായി എന്ന പേരില്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്കിടയില്‍, പ്രായം ഒന്നിനും തടസമാകില്ലെന്നാണ് മുത്തശ്ശി പറയുന്നത്. ഇഷ്ടമാണെങ്കില്‍ ഏതു പ്രായത്തിലും എന്തും ധരിക്കാമെന്നാണ് മുത്തശ്ശിയുടെ വാദം. അതുകൊണ്ട് ഈ പ്രായത്തിലും മുത്തശ്ശി സന്തോഷവതിയാണ്. സ്വാതന്ത്രമായി ജീവിക്കുക എന്നതാണ് മുത്തശ്ശിയുടെ ലക്ഷ്യം. വസ്ത്രധാരണയില്‍ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഒട്ടും പിറകോട്ടല്ല. പുതിയ ഭക്ഷണ രീതികള്‍ പരീക്ഷിക്കാന്‍ മൂണ്‍ ലിന്‍ മുത്തശ്ശി മറക്കാറില്ല.

 

LIVE NEWS - ONLINE

  • 1
    33 mins ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 2
    3 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    3 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 4
    5 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    6 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    7 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    7 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    9 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍