Saturday, January 20th, 2018

ദക്ഷിണായനത്തിലെ കര്‍ക്കടക ഗ്രഹണം

ദക്ഷിണായനത്തിലെ കര്‍ക്കിടക ചന്ദ്രഗ്രഹണം രാത്രി 9.30ന് ആരംഭിച്ച് പുലര്‍ച്ചെ 2.20ന് അവസാനിക്കും.

Published On:Aug 7, 2017 | 11:17 am

കണ്ണൂര്‍: കര്‍ക്കടകം ഇരുപത്തിരണ്ടാം നാളായ ഇന്ന് രാത്രി കര്‍ക്കിടക ഗ്രഹണം. പൗര്‍ണമി ചന്ദ്രന്‍ തിങ്കള്‍ രാത്രി ഉദിച്ചുയരുമ്പോഴാണ് ഗ്രഹണം. തിരുവോണം നക്ഷത്രത്തില്‍ മകരക്കൂറില്‍ കേതുഗ്രസ്ഥ ഭാഗിക ഗ്രഹണമാണ് സംഭവിക്കുന്നത്.
ദക്ഷിണായനത്തിലെ കര്‍ക്കിടക ചന്ദ്രഗ്രഹണം രാത്രി 9.30ന് ആരംഭിച്ച് നാളെ പുലര്‍ച്ചെ 2.20ന് അവസാനിക്കും. ഗ്രഹണത്തിന്റെ മൂര്‍ദ്ധന്യകാലം രാത്രി 11.50 നാണ്. ഗ്രഹണസ്പര്‍ശം 10.52നും ഗ്രഹണവിമോചനം നാളെ പുലര്‍ച്ചെ 12.48നും നടക്കും.
കര്‍ക്കിടക ചന്ദ്രഗ്രഹണം പ്രമാണിച്ച് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ശിവക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. ശിവപഞ്ചാക്ഷരി മൃത്യുഞ്ജയ മന്ത്രാര്‍ച്ചന എന്നിവ നടത്തി 9 മണിയോടെ നടയടക്കും. ജ്യോതിഷപ്രകാരം രോഹിണി അത്തം തിരുവോണം നക്ഷത്രക്കാര്‍ക്കാണ് ഗ്രഹണഫലം വര്‍ദ്ധിക്കുക. മേടം, ഇടവം, കര്‍ക്കിടകം, ചിങ്ങം, കന്നി, ധനു, മകരം, കുംഭം എന്നീ കൂറുകളില്‍ ജനിച്ചവരും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്നാണ് ജ്യോതിഷ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ഗ്രഹണം കേരളത്തില്‍ ദൃശ്യമാണ്. സാംക്രമിക രോഗങ്ങളടക്കമുള്ള ചില ദോഷങ്ങള്‍ കര്‍ക്കിടക ഗ്രഹണഫലമായി സംഭവിക്കുകമെന്ന് ജ്യോതിഷ ആചാര്യന്മാര്‍ പറയുന്നു. കര്‍ക്കിടക ഗ്രഹണം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രമടക്കമുള്ള സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ ആരാധനലയങ്ങളിലും രാത്രി 9.15 ഓടെ നടയടക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    യു.ഡി.എഫിലേക്കില്ല: കെ എം മാണി

  • 2
    17 hours ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 3
    18 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 4
    20 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 5
    1 day ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 6
    1 day ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 7
    1 day ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 8
    1 day ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 9
    2 days ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം