Friday, February 23rd, 2018

ഇന്ന് സൂപ്പര്‍ രക്ത നീല ചന്ദ്രന്‍

ഇന്നു വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത.

Published On:Jan 31, 2018 | 9:26 am

കോഴിക്കോട്: ഒന്നര നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം അത്യപൂര്‍വതയോടെ ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെടും. സൂപ്പര്‍മൂണ്‍, ബഌമൂണ്‍, ബഌ്മൂണ്‍ തുടങ്ങി ശാസ്ത്രലോകം നല്‍കിയ പേരുകളിലാണ് ഈ പ്രതിഭാസം അറിയപ്പെടുക. ഇന്നു വൈകീട്ട് മുതലാണ് പ്രതിഭാസം ദൃശ്യമാവുക.
ഇന്നു വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. പൂര്‍ണഗ്രഹണത്തില്‍ അമ്പിളിയുടെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ചന്ദ്രനില്‍നിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിഘടിക്കുന്നതിനാല്‍ വര്‍ണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതല്‍ കാണപ്പെടുക. തന്മൂലം ചന്ദ്രബിംബം ചുവപ്പായി തോന്നും. അതിനാല്‍ ബ്ലഡ് മൂണ്‍ എന്നും ഇന്നത്തെ പൗര്‍ണമി അറിയപ്പെടുന്നു. 1866 മാര്‍ച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും വന്നു ചേരുന്നത്.
കിഴക്കേ ചക്രവാളം കാണാവുന്ന സ്ഥലത്തുനിന്നു വീക്ഷിച്ചാലാണ് പൂര്‍ണഗ്രഹണത്തിന്റെ തുടക്കം മുതല്‍ കാണാനാവുക. സൂര്യഗ്രഹണം കാണുമ്പോള്‍ എടുക്കുന്ന തരം സുരക്ഷാക്രമീകരണം ഇതിന് ആവശ്യമില്ല.

 

 

LIVE NEWS - ONLINE

  • 1
    6 mins ago

    ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്

  • 2
    12 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    21 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    33 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍