Wednesday, May 22nd, 2019

ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

ദുഃഖവെള്ളിയാചരണ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയുണ്ടാകും.

Published On:Apr 18, 2019 | 9:36 am

കോട്ടയം: ലോകത്തിനു വിനയത്തിന്റെ മാതൃകയേകി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി പെസഹ ആചരിച്ചതിന്റെ ഓര്‍മ പുതുക്കി ഇന്ന് പെസഹ. വലിയ നോമ്പിെല പ്രധാന ദിവസങ്ങളിലൊന്ന്. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍ക്കഴുകല്‍ ശുശ്രൂഷയും നടക്കും.
ഇന്ന് പുലര്‍ച്ചയും വൈകുന്നേരവുമായാണ് ദേവാലയങ്ങളില്‍ പ്രാര്‍ഥനചടങ്ങുകള്‍. സെഹിയോന്‍ ഊട്ടുശാലയില്‍ യേശുവും ശിഷ്യന്മാരും നടത്തിയ പെസഹ ആചരണത്തെ അനുസ്മരിച്ച് ഇന്ന് വൈകീട്ട് ക്രൈസ്തവ ഭവനങ്ങളില്‍ പെസഹ അപ്പം മുറിക്കും. പ്രത്യേകം തയാറാക്കുന്ന അപ്പം വീട്ടിലെ മുതിര്‍ന്ന അംഗം പ്രാര്‍ഥിച്ചശേഷം മുറിച്ചു പങ്കുവെക്കും.
ദുഃഖവെള്ളിയാചരണ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയുണ്ടാകും. പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കലും നടക്കും. മിക്ക ദേവാലയങ്ങളിലും പകല്‍ മുഴുവന്‍ പ്രാര്‍ഥനചടങ്ങുകള്‍ നീളും. ഞായറാഴ്ചയാണ് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍. ഇതോടെ 50 ദിനം നീളുന്ന വലിയനോമ്പിനും അവസാനമാകും.

 

 

LIVE NEWS - ONLINE

  • 1
    38 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    60 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു