Monday, June 17th, 2019

കരുതിയിരിക്കാം മഴക്കാല രോഗങ്ങളെ

ചുട്ടുപൊള്ളുന്ന വേനല്‍ മാറി പെരുമഴക്കാലമാണ് കേരളത്തില്‍. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം വിദ്യാലയങ്ങളും തുറന്നു. കാലവര്‍ഷക്കെടുതികളും തുടങ്ങി. കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ഉരുള്‍പൊട്ടലും മരണങ്ങളും നടന്നു. എന്നാല്‍ മഴക്കാലം ദുരിതങ്ങളുടേത് മാത്രമല്ല, രോഗങ്ങളുടേതും കൂടിയാണ്. മഴവെള്ളത്തില്‍ കളിക്കാനും മഴ നനയാനുമെല്ലാം പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. എന്നാല്‍, ജാഗ്രത പാലിച്ചാല്‍ പല മഴക്കാല രോഗങ്ങളെയും നമുക്ക് തടയാം. പൊതുവെ പ്രശംസനീയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ജില്ലയിലെ ആരോഗ്യമേഖലക്ക് കനത്ത വെല്ലുവിളിയായി പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. മഞ്ഞപ്പിത്ത ബാധിതരും കുറവല്ല. … Continue reading "കരുതിയിരിക്കാം മഴക്കാല രോഗങ്ങളെ"

Published On:Jun 20, 2018 | 1:43 pm

ചുട്ടുപൊള്ളുന്ന വേനല്‍ മാറി പെരുമഴക്കാലമാണ് കേരളത്തില്‍. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം വിദ്യാലയങ്ങളും തുറന്നു. കാലവര്‍ഷക്കെടുതികളും തുടങ്ങി. കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ഉരുള്‍പൊട്ടലും മരണങ്ങളും നടന്നു. എന്നാല്‍ മഴക്കാലം ദുരിതങ്ങളുടേത് മാത്രമല്ല, രോഗങ്ങളുടേതും കൂടിയാണ്.
മഴവെള്ളത്തില്‍ കളിക്കാനും മഴ നനയാനുമെല്ലാം പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. എന്നാല്‍, ജാഗ്രത പാലിച്ചാല്‍ പല മഴക്കാല രോഗങ്ങളെയും നമുക്ക് തടയാം. പൊതുവെ പ്രശംസനീയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ജില്ലയിലെ ആരോഗ്യമേഖലക്ക് കനത്ത വെല്ലുവിളിയായി പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. മഞ്ഞപ്പിത്ത ബാധിതരും കുറവല്ല. കാലവര്‍ഷം കനത്തതോടെ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗത്തിന് ശമനമില്ല. പനി ബാധിച്ച് ഇതിനകം നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രികളിലും, തലശ്ശേരി ജനറല്‍ ആശുപത്രിയിലും പനിബാധിതരുടെ തിരക്കാണ്. ആരോഗ്യവകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ 957 പേര്‍ പനിയെ തുടര്‍ന്ന് ചികില്‍സ തേടി. ഇതില്‍ 21 പേരെ അഡ്മിറ്റ് ചെയ്തു. ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേര്‍ ഡെങ്കി ലക്ഷണവുമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മലയോരത്താണ് ഡെങ്കിപ്പനി കൂടുതലും. പേരാവൂര്‍, കേളകം മേഖലയില്‍ ഇതിനകം അഞ്ചോളം പേര്‍ ഡെങ്കി ബാധിച്ച് മരണപ്പെട്ടു. കാലവര്‍ഷം കനത്തതോടെ ദിവസവും മൂവായിരത്തോളം പേരാണ് പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവരുടെ കണക്ക് ലഭ്യമല്ലെങ്കിലും അവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരും. സാംക്രമിക രോഗങ്ങള്‍ കൂട്ടായി എത്തുന്നത് മഴക്കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. രോഗപ്പകര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മഴക്കാല രോഗങ്ങളെ ഇത്രകണ്ട് വ്യാപകമാക്കുന്നത്. രോഗവാഹകര്‍, മലിനമായ ജലവും പരിസരവും, ഉയര്‍ന്ന ജനസാന്ദ്രത തുടങ്ങിയവയാണ് രോഗപ്പകര്‍ച്ച സുഗമമാക്കുന്ന പ്രധാന ഘടകങ്ങള്‍. പകര്‍ച്ചവ്യാധികള്‍ പരത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് രോഗാണു വാഹകരാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും മിക്കവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ ശരീരത്തില്‍ നിലനില്‍ക്കും. ഇവര്‍ രോഗികളാകണമെന്നില്ല. കുടിവെള്ളം മലിനപ്പെടുന്നതാണ് മഴക്കാല രോഗങ്ങള്‍ ഉണ്ടാവാനുള്ള മറ്റൊരു പ്രധാന കാരണം. ഫാക്ടറികളിലെയും ആശുപത്രികളിലേതുമടക്കം വിവിധ മാലിന്യങ്ങളുടെ സംഭരണ കേന്ദ്രങ്ങളാണ് ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും പുഴകളും കൈത്തോടുകളുമെല്ലാം. വ്യാപകമായി പടരുന്ന പകര്‍ച്ചപ്പനികളില്‍ അധികവും പരത്തുന്നത് കൊതുകുകള്‍ തന്നെ. 400 മില്യണ്‍ വര്‍ഷങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന അസാമാന്യ പാടവമുള്ള ജീവികളാണ് കൊതുകുകള്‍. ദിനേന ശരാശരി മൂന്നു മുതല്‍ 10 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് കൊതുകുകള്‍ക്കുണ്ട്. കൂടാതെ വളര്‍ച്ചയുടെ കാലയളവ് അന്തരീക്ഷ ഊഷ്മാവ് അനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള കഴിവും വേറെ. ജപ്പാന്‍ ജ്വരം, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ വൈറസുകളെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നതും കൊതുകുകളാണ്. വര്‍ഷകാല രോഗ നിയന്ത്രണത്തിന് ചികില്‍സയോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതമാക്കണം. രോഗങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ പലപ്പോഴും മാരകമാകാറുണ്ട്. സ്വയം ചികിത്സകള്‍ ഒഴിവാക്കി വൈകാതെ വൈദ്യസഹായം തേടണം. പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കണം. ഒപ്പം ജലശുചിത്വവും ഭക്ഷണ ശുചിത്വവും കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

LIVE NEWS - ONLINE

 • 1
  56 mins ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 2
  3 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 3
  4 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 4
  5 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 5
  5 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 6
  6 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  6 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 8
  6 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 9
  6 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു