Thursday, November 15th, 2018

മൊണീക്ക പറയാന്‍ ബാക്കിവെച്ചത്..!

        മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ കഌന്റന്റെ കസേര തെറിപ്പിച്ച മോണിക്ക ലെവിന്‍സ്‌കി വീണ്ടും താരമാവുന്നു. വൈറ്റ്ഹൗസിനെ നാണിപ്പിച്ച 1998ലെ ലൈംഗികാപവാദ കേസിനുശേഷം അപ്രത്യക്ഷയായ മോണിക്ക തനിക്ക് മനസ് തുറക്കാനുണ്ടെന്നു പറഞ്ഞാണ് വീണ്ടും ജനശ്രദ്ധ നേടുന്നത്. പ്രമുഖ വനിതാ മാസികയായ ‘വാനിറ്റി ഫെയറി’ല്‍ മോണിക്കയുമായുള്ള അഭിമുഖം പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ‘ക്ലിന്റണും ഞാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ സംഭവവികാസങ്ങളില്‍ എനിക്ക് പശ്ചാത്താപമുണ്ട്, ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു, അങ്ങേയറ്റത്തെ പശ്ചാത്താപമുണ്ട്.” മോണിക്ക പറഞ്ഞു. … Continue reading "മൊണീക്ക പറയാന്‍ ബാക്കിവെച്ചത്..!"

Published On:May 8, 2014 | 11:20 am

Monica Lewinsky Full

 

 

 

 
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ കഌന്റന്റെ കസേര തെറിപ്പിച്ച മോണിക്ക ലെവിന്‍സ്‌കി വീണ്ടും താരമാവുന്നു. വൈറ്റ്ഹൗസിനെ നാണിപ്പിച്ച 1998ലെ ലൈംഗികാപവാദ കേസിനുശേഷം അപ്രത്യക്ഷയായ മോണിക്ക തനിക്ക് മനസ് തുറക്കാനുണ്ടെന്നു പറഞ്ഞാണ് വീണ്ടും ജനശ്രദ്ധ നേടുന്നത്. പ്രമുഖ വനിതാ മാസികയായ ‘വാനിറ്റി ഫെയറി’ല്‍ മോണിക്കയുമായുള്ള അഭിമുഖം പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു.
‘ക്ലിന്റണും ഞാനും തമ്മിലുള്ള ബന്ധത്തിലുണ്ടായ സംഭവവികാസങ്ങളില്‍ എനിക്ക് പശ്ചാത്താപമുണ്ട്, ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു, അങ്ങേയറ്റത്തെ പശ്ചാത്താപമുണ്ട്.” മോണിക്ക പറഞ്ഞു.
‘എന്റെ കഥ വ്യത്യസ്തമായ രീതിയിലാണ് അവസാനിക്കേണ്ടത്. എന്തിനുവേണ്ടിയാണ് ഇത്രയും കാലം മൗനം പാലിച്ചത് എന്ന് എനിക്ക് പറയണം. അതിന് എന്ത് വില കൊടുക്കേണ്ടിവരും എന്നതും എനിക്ക് അറിയേണ്ടതുണ്ട്’ മോണിക്ക തുടരുന്നു. പ്രസിഡന്റായിരുന്ന കാലത്ത് ബില്‍ ക്ലിന്‍ണ്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നത് ശരിയാണ്. അത് ബലാത്സംഗമായിരുന്നില്ല, പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. മോശമായ കാര്യങ്ങളൊക്കെ പിന്നീടാണുണ്ടായത്. ക്ലിന്റന്റെ അധികാരവും പദവിയും സംരക്ഷിക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും വൈറ്റ് ഹൗസില്‍ പരിശീലനത്തിനെത്തിയ ഇരുപത്തിമൂന്നുകാരി മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുള്ള ബന്ധം പ്രശസ്തമായ ‘ന്യൂസ്‌വീക്ക്’ വാരികയാണ് 1998 ജനുവരിയില്‍ പുറത്തുവിട്ടത്.
ഭാര്യ ഹിലാരിയെ കൂടെയിരുത്തി പത്രസമ്മേളനം നടത്തിയ ക്ലിന്റണ്‍ താന്‍ മോണിക്കയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ചു.
പ്രതിക്കൂട്ടിലായ ക്ലിന്റനെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ രംഗത്തെത്തിയപ്പോള്‍ അന്വേഷണമായി.
തന്റെ വസ്ത്രങ്ങള്‍ ക്ലിന്റണുമായുള്ള ബന്ധത്തിന് തെളിവായി മോണിക്ക അന്വേഷകര്‍ക്കു മുന്നില്‍ ഹാജരാക്കി. ലൈംഗികവേഴ്ചയല്ല അതിനപ്പുറം മോശമായ കാര്യങ്ങളാണ് നടന്നതെന്ന് മോണിക്ക മൊഴി നല്‍കി.
അവസാനം ക്ലിന്റണ്‍ സമ്മതിച്ചു, നല്ല രീതിയിലുള്ള ശാരീരിക ബന്ധമല്ല തങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ലൈംഗികതയ്ക്ക് പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായ വിചാരണയ്‌ക്കൊടുവില്‍ ക്ലിന്റണ്‍ കോടതിയോട് പറഞ്ഞത് നിര്‍വചിക്കാവുന്ന ലൈംഗികബന്ധമല്ല താനും മോണിക്കയുമായി ഉണ്ടായിരുന്നത് എന്നാണ്.
ക്ലിന്റണെ സെനറ്റ് ഇംപീച്ച് ചെയ്തു. വൈറ്റ്ഹൗസ് വിട്ട മോണിക്ക ചില അഭിമുഖങ്ങള്‍ നല്‍കിയും ജീവചരിത്രക്കുറിപ്പുകളെഴുതിയും കഴിച്ചുകൂട്ടി. ഒരു ഫിറ്റ്‌നസ് സ്ഥാപനത്തില്‍ ജോലി ചെയ്തും ഹാന്‍ഡ് ബാഗുകള്‍ വിറ്റും 2005 വരെ അമേരിക്കയില്‍ കഴിഞ്ഞശേഷം 2005ല്‍ ലണ്ടനിലേക്ക് പോയി. ശേഷം മോണിക്ക ഇപ്പോഴാണ് പുതിയ വെളിപ്പെടുത്തലിനായി രംഗത്തെത്തുന്നത്.

LIVE NEWS - ONLINE

 • 1
  2 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 2
  4 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 3
  5 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 4
  6 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 5
  6 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 6
  6 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

 • 7
  6 hours ago

  എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

 • 8
  6 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

 • 9
  6 hours ago

  ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്