Wednesday, August 21st, 2019

മലയാളിടെ കത്തികാട്ടി പണം കവര്‍ന്നു

കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദിന്റെ പണമാണ് കവര്‍ന്നത്.

Published On:Aug 5, 2019 | 2:29 pm

റിയാദ്: റിയാദിലെ ബത്ഹ ശാറാറെയിലിലെ റസ്‌റ്റോറന്റ് ജീവനക്കാരനായ മലയാളിയെ ആഫ്രിക്കന്‍ പൗരന്‍മാര്‍ ആക്രമിച്ച് പണം കവര്‍ന്നു. അല്‍ഖുദ്‌സ് റെസ്‌റ്റോറന്റ് ജീവനക്കാരനായ കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദിന്റെ പണമാണ് കവര്‍ന്നത്.റെസ്റ്റോറന്റിലെ ജോലിക്കായി വരുമ്പോഴായിരുന്നു സംഭവം. രണ്ടു ആഫ്രിക്കക്കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കഴുത്തില്‍വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണം നല്‍കിയിട്ടും അക്രമികളില്‍ ഒരാള്‍ കഴുത്തില്‍ കത്തിവെക്കുകയും മറ്റൊരാള്‍ പോക്കറ്റ് പരിശോധിക്കുകയുമായിരുന്നു. ബഹളം വെച്ചെങ്കിലും ആരും ശ്രദ്ധിക്കാത്തതിനാല്‍ രക്ഷയുണ്ടായില്ല. ഒടുവില്‍ അക്രമികളില്‍ രക്ഷപ്പെട്ട് കുതറി ഓടുകയുമായിരുന്നു. പിന്നീട് ആളുകള്‍ അടുത്തുകൂടുന്നത് കണ്ട് ആക്രമികള്‍ രക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ നിലത്ത് വീണ് അബ്ദുല്‍ ഹമീദിന്റെ കൈക്കും കാലിനും പരിക്കേറ്റു.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു