Thursday, November 15th, 2018

ചക്ക വിഭവങ്ങളുടെ പരീക്ഷണങ്ങളുമായി മോളി

ചക്ക അച്ചാര്‍, പായസം, ചക്കക്കുരു വെരുകിയത്, മടല്‍ ചമ്മന്തി, കൂഞ്ഞല്‍ പുളിയിഞ്ചി, ചവണി മിക്‌സ്ച്ചര്‍, ചക്കക്കുരു ഷെയ്ക്ക്, പപ്പടം, ചക്കക്കുരു അരികടുക്ക, ചക്കക്കുരു ന്യൂടിമിക്‌സ്, പ്ലാവില തോരന്‍, കേക്ക്, ചക്കക്കുരു മുറുക്ക്, ചക്കപ്പഴം ടോഫി എന്നിങ്ങനെ എണ്ണിയാല്‍ തീരില്ല വിഭവങ്ങള്‍.

Published On:Jul 16, 2018 | 2:29 pm

അനുമോള്‍ ജോയ്
കണ്ണൂര്‍: ചക്കയുടെ രുചി അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ചക്കപ്പഴവും ചക്കപുഴുക്കും ചക്ക വറുത്തതുമെല്ലാം കൊതിയോടെ തിന്നുന്നവരാണ് എല്ലാവരും. ചക്കപ്പഴം തിന്നാന്‍ ആഗ്രഹമുണ്ടെങ്കിലും മുറിച്ച് കഴിക്കാനുള്ള ബുദ്ധിമുട്ടു കാരണം പുതുതലമുറ അതിന് മെനക്കെടാന്‍ തയാറല്ല.
ചക്ക കയ്യില്‍ കിട്ടിയാല്‍ അതുകൊണ്ട് എന്തെല്ലാം വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ പയ്യാമ്പലത്തെ ‘സാഫല്യ’ത്തില്‍ ഷീബ സനീഷ് എന്ന മോളി ചക്ക കൊണ്ട് എന്തെല്ലാം വിഭവങ്ങള്‍ ഉണ്ടാക്കാം എന്ന പരീക്ഷണത്തിലാണ്. ഒരു കൗതുകത്തിന് ചക്കയെ കുറിച്ചറിയാന്‍ ജീവകാന്തം സംഘടിപ്പിച്ച ഒരു ക്ലാസില്‍ പങ്കെടുത്തു. അവിടെ നിന്ന് പഠിപ്പിച്ച ചക്ക ബര്‍ഫി ഉണ്ടാക്കി ക്ലാസില്‍ കൊണ്ടുവന്നു. നന്നായിട്ടുണ്ടെന്ന് പറഞ്ഞ സാര്‍ മോളിയെ പ്രോത്സാഹിപ്പിച്ചു. ആദ്യ പരീക്ഷണം വിജയിച്ച സന്തോഷത്തില്‍ പിന്നീടങ്ങോട്ട് ചക്കയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള പരിശ്രമത്തിലായിരുന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴേക്കും മോളിയുടെ അടുക്കളയില്‍ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ നിരവധിയാണ്.
ചക്ക അച്ചാര്‍, ചക്ക പായസം, ചക്കക്കുരു വെരുകിയത്, മടല്‍ ചമ്മന്തി, കൂഞ്ഞല്‍ പുളിയിഞ്ചി, ചക്ക ചവണി മിക്‌സ്ച്ചര്‍, ചക്കക്കുരു ഷെയ്ക്ക്, ചക്കപപ്പടം, ചക്കക്കുരു അരികടുക്ക, ചക്കക്കുരു ന്യൂടിമിക്‌സ്, പ്ലാവില തോരന്‍, ചക്ക കേക്ക്, ചക്കക്കുരു മുറുക്ക്, ചക്കപ്പഴം ടോഫി എന്നിങ്ങനെ എണ്ണിയാല്‍ തീരില്ല വിഭവങ്ങള്‍. ഇതില്‍ ചക്കക്കുരു അരിക്കടുക്കയ്ക്കാണ് പ്രിയം കൂടുതല്‍. വിഭവങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല താന്‍ ആര്‍ജിച്ചെടുത്ത അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും മടി കാണിക്കാറില്ല ഇവര്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വായനശാലകള്‍ കേന്ദ്രീകരിച്ചും മറ്റുമായി ചക്കയെ കുറിച്ച് ക്ലാസുകള്‍ എടുക്കാറുണ്ട്.
കൂടാതെ ഏതെങ്കിലും വീട്ടുവളപ്പില്‍ ചക്ക നിലത്ത് വീണുകിടക്കുന്നത് കണ്ടാല്‍ ചക്കയുടെ മാഹാത്മ്യത്തെ കുറിച്ച് അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്യും മോളി.
ചക്കയെ കുറിച്ച് അറിഞ്ഞ ആദ്യനാളുകൡ അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് കുറച്ചുനാള്‍ ചക്കയുമായി യാതൊരുബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് കുറേനാളുകള്‍ക്ക് ശേഷം ജീവകാന്തം നടത്തിയ പാചക മത്സരത്തില്‍ ചക്കക്കുരു അരിക്കടുക്കയ്ക്ക് മൂന്നാംസ്ഥാനം ലഭിച്ചു. പിന്നീടങ്ങോട്ട് വിവിധ പാചക മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കൂടാതെ കഴിഞ്ഞവര്‍ഷം റെഡ് എഫ് എം ഏര്‍പ്പെടുത്തിയ പാചക മത്സരത്തില്‍ മെഗാവിന്നറായിരുന്നു മോളി.
ജീവകാന്തം ജാക്ക്ഫ്രൂട്ട് ലൗവേര്‍സ് ഫോറം എന്ന സംഘടനയിലെ ആറംഗങ്ങളും മോളിയും ചേര്‍ന്ന് ചക്ക അറിവുകള്‍ എന്ന പുസ്തകവും ഇറക്കിയിട്ടുണ്ട്. കലാകായിക മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മോളിക്ക് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി ഭര്‍ത്താവ് എ സനീഷും കൂടെയുണ്ട്. തെരുവ്‌നായ്ക്കളെ സംരക്ഷിക്കല്‍, നാടന്‍പാട്ട്, കവിത, കഥാരചന ഇതൊക്കെയാണ് മോളിയുടെ മറ്റ് ഇഷ്ട വിനോദങ്ങള്‍. മുന്‍ ഫുട്‌ബോള്‍താരം ആലക്കല്‍ മുകുന്ദന്‍-കൗസല്യ ദമ്പതികളുടെ മകളാണ്.

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  6 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  7 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  9 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  11 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  12 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  14 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  14 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  14 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി