മോഹന്‍ലാലിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: റിയാസ്

Published:November 22, 2016

Mohanlal Full

 

 

കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് എഴുതിയ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് രംഗത്ത്. അഭിപ്രായ പ്രകടനം നടത്താന്‍ മോഹന്‍ലാലിന് സ്വാതന്ത്ര്യമുണ്ടെന്ന് റിയാസ് തന്റെ ഫേസ്‌പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
മോഹന്‍ലാല്‍ മഹാനടനാണ്, ഒരു വ്യക്തിയുമാണ്. അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്. ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല.
കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ മൗനം പാലിക്കുന്നതിനേക്കാള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്. എല്ലാ പൗരന്മാരും ചില വിഷയങ്ങളില്‍ നിലപാട് തുറന്നു പറയുന്നത്, അരാഷ്ട്രീയതയെ ഇല്ലാതാക്കും.
മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലര്‍ത്തി കൊണ്ട് പറയട്ടെ, മോഹന്‍ലാല്‍ എന്ന കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യേണ്ടത് വ്യത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാകരുതെന്നും റിയാസ് തന്റെ പോസ്റ്റില്‍ കുറിച്ചു.
1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഇന്നലെ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ രംഗത്തുവന്നിരുന്നു. ബന്ധുക്കളുടെ ചികിത്സ്‌ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നായിരുന്നു സതീശന്റെ വിമര്‍ശനം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.