Tuesday, November 20th, 2018

മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Published On:Jul 24, 2018 | 4:49 pm

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇടവേള ബാബുവിന്റെ നേതൃത്വത്തിലുള്ള സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ചിലര്‍ സംഘടിതമായി ലക്ഷ്യംവക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകള്‍ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ഇന്ന് വ്യക്തമാക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല