Friday, November 24th, 2017

കഴിക്കുന്ന ഭക്ഷണവും വസ്ത്രവും നോക്കുന്നതല്ല ഹിന്ദുത്വം; മോഹന്‍ ഭാഗവത്

ഒരു തരത്തിലുമുള്ള പ്രത്യേക വേഷഭൂഷാദിയെ കുറിച്ചോ പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ഹിന്ദുത്വത്തില്‍ പറയുന്നില്ല.

Published On:Sep 13, 2017 | 11:09 am

ന്യൂഡല്‍ഹി: ഒരാള്‍ എന്തു ധരിക്കുന്നു എന്തു കഴിക്കുന്നു എന്ന് നോക്കാതെ അവരെ അവരായി തന്നെ സ്വീകരിക്കുന്നതാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഒരു തരത്തിലുമുള്ള പ്രത്യേക വേഷഭൂഷാദിയെ കുറിച്ചോ പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ഹിന്ദുത്വത്തില്‍ പറയുന്നില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഹിന്ദുത്വത്തിന്റെ ഗുണമെന്നും മോഹന്‍ഭാഗവത് പറഞ്ഞു. പശുവിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് നേരത്തേ നരേന്ദ്രമോദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ഭഗവതും രംഗത്ത് വന്നത്. ഗോമാംസത്തിന്റെ പേരില്‍ ബിജെപി യും സംഘ്പരിവാറും വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇവരെ വിമര്‍ശിക്കുന്ന തരത്തിലാണ് ഭാഗവതിന്റെ പ്രസ്താവന.
ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ഇന്ത്യാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 50 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ നടന്ന ചോദ്യോത്തര വേളയിലായിരുന്നു മോഹന്‍ ഭാഗവത് ഇത്തരത്തില്‍ പ്രതികരിച്ചത്.
ആര്‍എസ്്എസും ബിജെപിയും പരസ്പര സഹകരണമുള്ള പ്രസ്ഥാനങ്ങള്‍ എന്നതിനപ്പുറത്ത് അവരവരുടേതായ തീരുമാനങ്ങളുള്ള രണ്ടു ഭിന്ന സംഘടനകളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സംഘ് ബിജെപിയെയോ ബിജെപി സംഘിനെയോ പ്രവര്‍ത്തിപ്പിക്കുന്നില്ല. ചിലപ്പോള്‍ ബിജെപിക്കും സംഘിനും പൊതു അജണ്ഡകള്‍ ഉണ്ടാകുന്നത് മനപ്പൂര്‍വ്വം രൂപപ്പെടുത്തുന്നതല്ല. നല്ല മനുഷ്യരെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    9 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    33 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    37 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    42 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍