Sunday, February 17th, 2019

മോഡ്രിച്ചിന് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം

ഈ പുരസ്‌കാരം യുഗോസ്ലാവിയന്‍ മേഖലയില്‍നിന്നുള്ള ആദ്യ താരമാണ് മോഡ്രിച്ച്.

Published On:Dec 4, 2018 | 9:50 am

പാരീസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഗ്രീസ്മാനെയും പിന്തള്ളി ലൂക്ക മോഡ്രിച്ചിന് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം. ഒരു പതിറ്റാണ്ടായി നിലനിന്ന ലയണല്‍ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തേരോട്ടത്തിന് ഇതോടെ അന്ത്യമായി. 2007ല്‍ ബ്രസീലിയന്‍ താരം കക്ക ബാലന്‍ ഡി ഓര്‍ നേടിയതിനുശേഷം മെസിയും റൊണാള്‍ഡോയും മാത്രമെ ഈ പുരസ്‌കാരം നേടിയിട്ടുള്ളൂ.
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുകയും ടൂര്‍ണമെന്റെന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ലൂക്ക മോഡ്രിച്ചിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഫിഫ ബെസ്റ്റ് പ്ലെയറും യുറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇതിനോടകം മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.
ഈ പുരസ്‌കാരം നേടുന്ന പഴയ യുഗോസ്ലാവിയന്‍ മേഖലയില്‍നിന്നുള്ള ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 1991ല്‍ യുഗോസ്ലാവ്യയുടെ സാവിസെവിക്ക്, പാകേവ് എന്നിവര്‍ ലോതര്‍ മത്തേവൂസിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും