Wednesday, July 17th, 2019

മോദി സര്‍ക്കാരിനെതിരെ വിശാല ഐക്യം വേണം: രാമചന്ദ്രന്‍ പിള്ള

ബി ജെ പി നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് വര്‍ഗ്ഗീയ നയങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതാണ്.

Published On:Nov 9, 2017 | 12:40 pm

കണ്ണൂര്‍: ബി ജെ പി സര്‍ക്കാറിനെതിരെ അതിവിശാലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സി എം പി സംഘടിപ്പിച്ച എം വി ആര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് വര്‍ഗ്ഗീയ നയങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതാണ്. അതോടൊപ്പം ബി ജെ പി അധികാരത്തില്‍ നിന്ന് മാറുമ്പോള്‍ അതേ ഉദാരവത്കരണനയം നടപ്പിലാക്കുന്നവര്‍ അധികാരത്തില്‍ കയറാതിരിക്കാന്‍ ഇടവരരുതെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്്. അതിന് യോജിക്കാവുന്ന എല്ലാ ശക്തികളുമായും ഇടതുപക്ഷവും കൈകോര്‍ക്കണം.
ബി ജെ പിയുടെ തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ മൂന്ന് ദിവസം ബി ജെ പി ഒഴികെ എല്ലാ ട്രേഡ് യൂനിയനുകളും പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന മഹാധര്‍ണ. കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ സ്വകാര്യ വത്കരണ നയങ്ങള്‍ എതിര്‍ത്തുകൊണ്ടാണ് ഡല്‍ഹിയില്‍ മൂന്ന് ദിവസം സമരം നടത്തുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് യുവജന സമരങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പും നടന്നുവരികയാണ്. അദ്ദേഹം പറഞ്ഞു. പാട്യം രാജന്‍ അധ്യക്ഷതവഹിച്ചു. പി ജയരാജന്‍, അഡ്വ. നിസാര്‍ അഹമ്മദ്, സി പി മുരളി, സി വി ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    10 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    12 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    13 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    13 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ