Monday, February 18th, 2019

ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പറയുന്നു: രാഹുല്‍

റഫാല്‍ ഇടപാട് വഴി അംബാനിക്ക് 30,000 കോടി നല്‍കി.

Published On:Feb 11, 2019 | 12:04 pm

ന്യൂഡല്‍ഹി: ആന്ധ്രക്ക്് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അങ്ങിനെ മോദി ആന്ധ്രയെയും പറഞ്ഞ് പറ്റിച്ചെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. റഫാല്‍ ഇടപാട് വഴി അംബാനിക്ക് 30,000 നല്‍കി. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ അനു ദിനം പുറത്തുവരികയാണെന്നും രാഹുല്‍ പറഞ്ഞു.
ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പറയുന്നു. മോദിയുടെ വിശ്വാസം നഷ്ടപ്പെട്ടു. ബി.െജ.പിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ എട്ടിന് ആന്ധ്ര ഭവനില്‍ തുടങ്ങിയ സത്യഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.
2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.

LIVE NEWS - ONLINE

  • 1
    35 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു