Friday, May 25th, 2018

പ്രധാനമന്ത്രി നാളെ മസ്‌കത്തിലേക്ക്

ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ രാഷ്ട്രനേതാവ് വലിയൊരു ജനസമൂഹവുമായി നേരില്‍ സംവദിക്കുന്നത്.

Published On:Feb 10, 2018 | 9:32 am

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിലെത്തും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലേക്ക് പോകും. രണ്ടുദിവസത്തെ പരിപാടികളാണ് ഒമാനിലും പ്രധാനമന്ത്രിക്കുള്ളത്.
പലസ്തീനില്‍നിന്ന് ഇന്ന് വൈകീട്ട് ഏഴ് മണിയോടെ അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. ഇന്ത്യയു.എ.ഇ ഉന്നതതല ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. കിരീടാവകാശിയുടെ കൊട്ടാരത്തില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ഭരണാധികാരികളും സംബന്ധിക്കും.
നാളെ രാവിലെ അബുദാബിയിലെ രക്തസാക്ഷി സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം ഒമ്പതരക്ക് ദുബായ് ഒപ്പേറ ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അബുദാബിയില്‍ പണിയുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം ചടങ്ങില്‍വെച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്യും. തുടര്‍ന്ന് മദീനത് ജുമേര ഹോട്ടലില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിലെ അതിഥിയായാണ് മോദി എത്തുന്നത്. ഉച്ചതിരിഞ്ഞ് അദ്ദേഹം മസ്‌കറ്റിലേക്ക് യാത്രതിരിക്കും.
വൈകിട്ട് മസ്‌കറ്റിലെ റോയല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രിയെ ഒമാന്‍ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അല്‍ സൈദ് സ്വീകരിക്കും. തുടര്‍ന്ന് ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് സമുച്ചയത്തിലെത്തി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഇവിടെ കാല്‍ലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രധാനമന്ത്രിയെ കാണാനെത്തും.
ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ രാഷ്ട്രനേതാവ് വലിയൊരു ജനസമൂഹവുമായി നേരില്‍ സംവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാസ് മുഖേനയാണ് പ്രവേശനം. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ സോഷ്യല്‍ ക്ലബ് വഴി ഇതിനകം 25,000 പ്രവേശന പാസുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നേരിട്ടാണ് പാസുകള്‍ വിതരണം ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ഭര്‍തൃമതിയെ മയക്കി കിടത്തി പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  • 2
    6 mins ago

    ഹൈക്കോടതി നടപടികളില്‍ അതൃപ്തി അറിയിച്ച് ജസ്റ്റിസ് കമാല്‍പാഷ

  • 3
    34 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 4
    44 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 5
    1 hour ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു

  • 6
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 7
    1 hour ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 8
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 9
    2 hours ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ